കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറക്കുമതി തീരുവ കൂട്ടി, സ്വര്‍ണത്തിന് വില കൂടി

  • By Aswathi
Google Oneindia Malayalam News

gold-price
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ബുധനാഴ്ച സ്വര്‍ണ വില 280 രൂപ കൂടി 22,280 രൂപയിലെത്തി. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാം വില 2,785 രൂപയായി. മൂന്ന് ദിവസം കൊണ്ട് പവന്‍ വിലയില്‍ 960 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

രാജ്യാന്തര വിപണിയിലെ വില വര്‍ധനവനുസരിച്ച് കഴിഞ്ഞ ഏപ്രിലിനു ശേഷം ചൊവ്വാഴ്ചയാണ് പവന്‍ വില ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് 22,000 രൂപയിലെത്തിയത്. ഉത്സവ, വിവാഹ സീസണിലെ സ്വര്‍ണത്തിന്റെ ഉയര്‍ന്ന ആവശ്യവും വിലവര്‍ധനവിന് കാരണമാണ്.

പക്ഷേ ഇപ്പോള്‍ കുത്തനെ വില വര്‍ധിക്കാനുള്ള കരാണം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതാണ്. എട്ടു ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമായാണ് തീരുവ വര്‍ധിപ്പിച്ചത്. എട്ടു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത്. രൂപയുടെ മൂല്യ തകര്‍ച്ച പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. തീരുവ വര്‍ധിപ്പിച്ചതോടെ സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ നില മെച്ചപ്പെട്ടു.

വിദേശ വ്യാപാര കമ്മി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രണ നടപടി കൈക്കൊണ്ടത്. സ്വര്‍ണം, ക്രൂഡോയില്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ചാല്‍ മാത്രമെ വ്യാപാര കമ്മി താഴ്ത്തികൊണ്ടുവരാന്‍ സാധിക്കൂ. അല്ലാത്ത പക്ഷം കയറ്റുമതി വന്‍ തോതില്‍ ഉയര്‍ത്തേണ്ടി വരും. തീരുവ വര്‍ധനവിലൂടെ സര്‍ക്കാറിന് 4,830 കോടി രൂപയുടെ അതിക വരുമാനമുണ്ടാക്കാന്‍ കഴിയും.

English summary
Stemming rupee fall: With import duty at 10%, gold may turn rare metal in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X