കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാറാത്ത് സംഭവം, പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: കണ്ണൂര്‍ നാറാത്ത് നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത 21 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് രഹസ്യമായി തീവ്രവാദ പരിശീലനം നടത്തിവരുന്നെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ബോംബുകളും, വാളുകളും ഉള്‍പ്പടെ വന്‍ ആയുധ ശേഖരം പിടിച്ചെടുത്തത്. ഒരു ഇറാനിയന്‍ തിരിച്ചറിയല്‍ കാര്‍ഡും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ആഗസ്റ്റ് 14 നാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. കേസിന്റെ ഗൗരവം മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയത്.

PFI

21 പേരെ പിടികൂടിയെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് കരുതപ്പെടുന്ന മൂന്ന് പേരെ ഇത് വരെയും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇവരെ തെരയുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് പേരില്‍ കമറുദ്ദീന്‍ എന്നയാള്‍ക്ക് ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നും കരുതുന്നുണ്ട്.

ശിവപുരം സ്വദേശി പവി അബ്ദുള്‍ അസീസ് (38), എവി ഫഹദ്(27), കോട്ടപ്പുറം; അബ്ദുള്‍ സമദ്(28), മമ്മക്കുന്ന്; മുഴുപ്പിലങ്ങാട് സ്വദേശികളായ പി ഷരീഫ് (27), ഇടി ഫൈസല്‍(21), പി ജംഷീര്‍ (20), വി സിജിന്‍(23), റസാഖ് (27), ഇകെ റഷീദ് (21), ഷഫീഖ്(23), റഹീല്‍ റിയാസ് (24) എന്നിവരും കൂത്തുപറമ്പ് സ്വദേശിയായ കെപി നൗഫല്‍ (21), ഇടക്കാട് സ്വദേശികളായ എപി നിസാജ് (22), സുബൈര്‍ (22), തലശ്ശേരി സ്വദേശി മുഹ്മദ് അഷ്ബീര്‍ (20), കടച്ചിറ സ്വദേശികളായ ടിഎം അജ്മല്‍(21), ഒകെ ഹാസിഖ് (26) , അരുവാറ്റി കോവീര്‍ സ്വദേശിയായ സിപി നൗഷാദ് (32), പിണറായി സ്വദേശിയായ കെസി ഹസീം (24), തോട്ടട സ്വദേശി പിഎം അജ്മല്‍ (21), നാറാത്ത് സ്വദേശിയായ കെകെ ജംഷീര്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലവധി അവസാനിയ്ക്കുന്നതോടെ എന്‍ഐഎ അറസ്റ്റിലായവരെ കസ്റ്റ്ഡിയിലെടുക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കുറ്റവാളികളെ അയക്കുന്നത്.

English summary
Twenty-one persons arrested from Narath on the charge of seditious activities were remanded in judicial custody by the National Investigation Agency (NIA) special court here on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X