Get Updates
Get notified of breaking news, exclusive insights, and must-see stories!

സായികുമാറിനും ബിന്ദുപണിക്കര്‍ക്കുമെതിരെ പൊലീസ്കേസ്

saikumar-bindu-panikkar
കൊച്ചി: ഫഌറ്റിലെ ജോലിക്കാരനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളായ സായികുമാറിനും ബിന്ദു പണിക്കര്‍ക്കുമെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ ആലുവ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

സായികുമാറും ബിന്ദു പണിക്കരും താമസക്കാരായ ഇടപ്പള്ളി ഫഌറ്റിലെ ജീവനക്കാരനായ ജോഷിയാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്. ബിന്ദു പണിക്കരുടെ ഡ്രൈവറായ അനീഷ്, സായികുമാറിന്റെ ഡ്രൈവറായ ബദറുദ്ദീല്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഫഌറ്റില്‍ വച്ച് ബിന്ദുപണിക്കരുടെ ചില സാധനങ്ങള്‍ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരദമ്പതികളും ഡ്രൈവര്‍മാരും അടങ്ങുന്ന നാലംഗം സംഘം പരാതിക്കാരനെ ഫഌറ്റിന്റെ എന്‍ജിന്‍ റൂമിലിട്ട് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി. പൊലീസില്‍ പരാതി കൊടുത്തെങ്കിലും കേസെടുക്കാത്തതിനെ തുടര്‍ന്നാണ് ജോഷി കോടതിയെ സമീപിച്ചത്.

സായികുമാറിനെയും ബിന്ദു പണിക്കരെയും ചേര്‍ത്ത് വിവാദങ്ങള്‍ പുറത്തു വന്നുകൊണ്ടിരുന്ന സാഹചര്യത്തിലാണ് ഇരുവരും വിവാഹിതരായത്. ബിന്ദു പണിക്കരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. സായികുമാര്‍ അടുത്ത കാലത്താണ് ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയത്. തുടര്‍ന്നാണ് ഇരുവരും വിവാഹിതരായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+