കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവജാതശിശുവിന്‍റെ തല എലികരണ്ടു, കുഞ്ഞ് മരിച്ചു?

  • By Meera Balan
Google Oneindia Malayalam News

Mumbai
മുംബൈ: മുംബൈയിലെ മാല്‍വാനിയില്‍ നവജാത ശിശു എലിയുടെ കടിയേറ്റ് മരിച്ചു. 2014 ആഗസ്റ്റ് 16 നാണ് സംഭവം. കുട്ടിയുടെ അമ്മ പ്രഭാത കൃത്യങ്ങള്‍ക്കായി പോയ സമയമാണ് എലി കുഞ്ഞിനെ കടിച്ച് കൊന്നത്.18 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് എലിയുടെ കടിയേറ്റ് മരിച്ചത്.

കുട്ടിയുടെ അമ്മയാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുഞ്ഞിനെ ആദ്യം കണ്ടത്. ഇവര്‍ നിലവിളിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് എത്തുകയും കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രക്തം വാര്‍ന്ന് മരിയ്ക്കാറായ അവസ്ഥയിലായിരുന്നു കുഞ്ഞ്. കുട്ടിയെ രക്ഷിക്കാന്‍ പരമാവധി ശ്രമങ്ങള്‍ തങ്ങള്‍ നടത്തിയതായി ഭഗവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നാണ് എലിയുടെ കടിയേറ്റാണ് കുട്ടി മരിച്ചതെന്ന കാര്യം വ്യക്തമായത്. ഇതിന് മുന്‍പും ഇത്തരം ജീവികളുടെ ആക്രമണത്തില്‍ നവജാതശിശുക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ചേരിപ്രദേശത്തും മറ്റും ജീവിയ്ക്കുന്ന കുഞ്ഞുങ്ങളാണ് ഇത്തരത്തില്‍ കൊല്ലപ്പെടുന്നത്. കുഞ്ഞിന്റെ തല എലി ആഴത്തില്‍ കരണ്ട് മുറിച്ചിരുന്നു. ഇതാണ് മരണത്തിനിടയാക്കിയത്.

ദഹിസാറില്‍ 2013 ജനവരിയില്‍ ഒന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെഎലി കടിച്ച് കൊന്നിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ എലി കടിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. കന്‍ടിവ്‌ലി ചേരില്‍ ഒരുകുഞ്ഞിന്റെ കണ്ണ് പകുതിയോളം എലിയെപ്പോലുള്ള ജീവി കരണ്ടെടുത്തു. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു സംഭവം.

English summary
An 18-day-old baby died after being bitten by an animal, most likely a rat, in Malwani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X