കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ചിത്രപ്രദര്‍ശനത്തിനെതിരേ പ്രതിഷേധം

Google Oneindia Malayalam News

അഹമ്മദാബാദ്: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിനുനേരെ നിരന്തരം ആക്രമണം നടത്തി കൊണ്ടിരിക്കുന്ന പാകിസ്താനോട് സൗഹൃദത്തിന്റെ കരം നീട്ടുന്നതിനെതിരേ യുവജനപ്രതിഷേധം. ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത വിള്ളല്‍ വീണ സാഹചര്യത്തില്‍ അഹമ്മദാബാദിലെ ആര്‍ട്ട് ഗ്യാലറിയില്‍ പാക് ചിത്രകാരന്മാരുടെ പ്രദര്‍ശനം നടത്തിയതാണ് വിഎച്ച്പി അടക്കമുള്ള സംഘപരിവാര സംഘടനകളെ ചൊടിപ്പിച്ചത്.

എംഎഫ് ഹുസെയ്‌നും ബിവി ദോഷിയും സ്ഥാപിച്ച ഈ ഗ്യാലറിയിലേക്ക് ഇരച്ചുകയറി സംഘം ചിത്രങ്ങളും ഫര്‍ണിച്ചറുകളും നശിപ്പിച്ചു. നമ്മുടെ സൈനികരുടെ തല വെട്ടുകയും ഇപ്പോഴും നിഴല്‍ യുദ്ധം നടത്തുകയും ചെയ്യുന്ന പാകിസ്താനിയുടെ ചിത്രപ്രദര്‍ശനം എങ്ങനെ അനുവദിക്കാനാവും.ആര്‍ട്ട് ഗ്യാലറി തകര്‍ത്തത് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ ഭാഗമാണ്. അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. -വിഎച്ച്പി ഗുജറാത്ത് ഘടകം ജനറല്‍ സെക്രട്ടറി റാഞ്ചോഡ് ഭര്‍വദ് ചോദിച്ചു.

VHP-Art-Gallery-Attack

ഇന്ത്യയിലും പാകിസ്താനിലും കഴിഞ്ഞ 60 വര്‍ഷങ്ങള്‍ കൊണ്ട് ചിത്രകലയ്ക്ക് സംഭവിച്ച മാറ്റങ്ങള്‍ വ്യക്തമാക്കുന്ന ചിത്രപ്രദര്‍ശനമായിരുന്നു ഗ്യാലറിയില്‍ സംഘടിപ്പിച്ചിരുന്നത്. ആഗസത് 13 മുതല്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ 17 ചിത്രങ്ങളാണുണ്ടായിരുന്നത്. ഇതില്‍ 11 എണ്ണം പാകിസ്താന്‍ കലാകാരന്മാരുടെതായിരുന്നു. ആക്രമണത്തില്‍ ഇന്ത്യന്‍ ചിത്രകാരന്മാരുടെ സൃഷ്ടികളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് യൂനിവേഴ്‌സിറ്റി പോലിസ് സ്‌റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

English summary
Ahmedabad: VHP workers vandalise art gallery exhibiting paintings by Pak artists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X