ബിജെപി ഉള്ളിക്ക് 40 രൂപ; കോണ്‍ഗ്രസിന് കണ്ണുനീര്‍

കിലോയ്ക്ക് 40 രൂപ എന്ന നിരക്കില്‍ ഉള്ളി വിറ്റാണ് ബി ജെ പി ഇത്തവണ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുന്നത്. തലസ്ഥാനമായ ദില്ലിയില്‍ നിരവധി കടകളും ഇതിനായി പാര്‍ട്ടി സജ്ജീകരിച്ചിട്ടുണ്ട്. ഉള്ളി പൂഴ്ത്തിവെച്ച് സര്‍ക്കാര്‍ വില കയറ്റത്തിന് ഒത്താശ ചെയ്യുകയാണ് എന്ന ആരോപണവും പാര്‍ട്ടി ഉയര്‍ത്തുന്നുണ്ട്.
40 രൂപയ്ക്ക് ഉള്ളി വാങ്ങുന്നവര്‍, ബി ജെ പി ഉയര്‍ത്തുന്ന ആരോപണം ശരിയാണ് എന്ന് വിശ്വസിച്ചാല്‍ അവരെ കുറ്റം പറയുന്നത് എങ്ങനെ. ഉള്ളി വില വര്‍ദ്ധന തടയാന്‍ കേന്ദ്ര സര്‍ക്കാരും ദില്ലി സര്‍ക്കാരും വേണ്ട നടപടികള്‍ എടുക്കുന്നില്ല എന്നും ബി ജെ പി കുറ്റപ്പെടുത്തുന്നുണ്ട്. ലോക്‌സഭ മാത്രമല്ല അടുത്തുവരുന്ന ദില്ലി അസംബ്ലി തിരഞ്ഞെടുപ്പും പാര്‍ട്ടി ഈ പ്രതിഷേധത്തിലൂടെ ലക്ഷ്യം വെക്കുന്നുണ്ട് എന്നത് തീര്‍ച്ച.
1998 ല്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ ഭരണകാലത്താണ് രാജ്യത്ത് ഉള്ളിയുടെ വില ഇതിനുമുമ്പ് ഇത്തരത്തില്‍ കുതിച്ചുയര്‍ന്നത്. അന്ന് പാര്‍ട്ടിയും നേതൃത്വവും ഇതിന്റെ പേരില്‍ ഏറെ പഴി കേട്ടിരുന്നു. ഉള്ളിയുടെ രാഷ്ട്രീയമൊന്നും അത്ര പിടിയില്ലെങ്കിലും അവശ്യവസ്തുവായ ഉള്ളിയുടെ വില കുറച്ചുകിട്ടുന്ന ഇടമേ സാധാരണക്കാര്‍ സ്വാഗതം ചെയ്യൂ. അതിനി ബി ജെ പി ഉള്ളിയായാലും കോണ്‍ഗ്രസ് ഉള്ളിയായാലും.












Click it and Unblock the Notifications