Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ കൊലപാതക കഥകേട്ട് പൊലീസിന് ചിരിയ്ക്കാതെ വയ്യ?

Blood, Knife
നാഗ്പൂര്‍: അച്ഛന്‍ വഴക്ക് പറയുമെന്ന് ഭയന്ന് മകന്‍ കൊലപാതകിയായി. സാക്കര്‍ദാര പൊലീസ് സ്റ്റേഷനിലാണ് വളരെ രസകരമായ സംഭവം നടക്കുന്നത്. 25 കാരനായ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി താന്‍ സുഹൃത്തിനെ തടാകത്തില്‍ തള്ളിയിട്ട് കൊന്നുവെന്നും എത്രയും വേഗം തന്നെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. അതിശയത്തോടെയാണെങ്കിലും കൊലപാതകി നേരിട്ട് എത്തിയതില്‍ പൊലീസുകാരും വളരെ സന്തോഷത്തിലായി. പിന്നെ പതിവ് പോലെ ചോദ്യം ചെയ്യല്‍.

സാക്കര്‍ദാര തടാക കരയിലൂടെ താനും സുഹൃത്തും സംസാരിച്ച് കൊണ്ട് വരികയായിരുന്നെന്ന് യുവാവ്. സംസാരത്തിനിടയില്‍ തങ്ങള്‍ തമ്മില്‍ വഴക്കായി. വഴക്ക് മൂത്തപ്പോള്‍ താന്‍ സുഹൃത്തിനെ തടാകത്തിലേയ്ക്ക തള്ളിയിട്ടുവെന്ന് പറഞ്ഞു. യുവാവിന്റെ വാക്കുകള്‍കേട്ട പൊലീസ് സംഭവം നടന്നെന്ന് പറയുന്ന തടാകത്തിലേക്ക് യാത്ര തിരിച്ചു. മൂന്ന് നാല് മണിയ്ക്കൂറുകള്‍ പൊലീസ് മൃതദേഹത്തിനായി തെരച്ചില്‍ നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.

തുടര്‍ന്ന് യുവാവിനെ വീണ്ടും ചോദ്യം ചെയ്തു. അപ്പോഴാണ് യുവാവിന്റെ കള്ളങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞത്. വീട്ടില്‍ നിന്നും എല്‍പിജി സിലിണ്ടര്‍ വാങ്ങാനായി അച്ഛന്‍ നല്‍കിയ പണവുമായി ഇറങ്ങിത്തിരിച്ചതായിരുന്നു യുവാവ്. എന്നാല്‍ പാതിവഴിയില്‍ വച്ച് പണം നഷ്ടപ്പെട്ടു. വീട്ടില്‍ ചെന്നാല്‍ ദേഷ്യക്കാരനായ അച്ഛന്റെ തല്ലും വഴക്കും ഭയന്ന് യുവാവ് പൊലീസ് സ്റ്റേഷനില്‍ എത്തി കൊലപാതകം ചെയ്‌തെന്ന് പറഞ്ഞു. എന്തിനാണ് അങ്ങനെ കള്ളം പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ സൗജന്യമായി താമസിയ്ക്കാനും ഭക്ഷണം കഴിയ്ക്കാനും പൊലീസ് സ്റ്റേഷനല്ലാതെ മറ്റൊരിടവും ഇല്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഒടുവില്‍ പൊലീസ് യുവാവിന്റെ മാതാപിതാക്കളെ സ്‌റ്റേഷനില്‍ വിളിച്ച് വരുത്തുകയും അവരോടൊപ്പം യുവാവിനെ അയക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+