അപ്പനിരിക്കുമ്പോള്‍ മകനെന്താണ് കാര്യം?; ജോര്‍ജ്

പിസി ജോര്‍ജിനെ പദവിയില്‍ നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് എംഎം ഹസന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വഴിയേ പോകുന്നവര്‍ പറഞ്ഞാല്‍ താന്‍ കേള്‍ക്കില്ല. ദേശാടന പക്ഷിയെന്ന് കോണ്‍ഗ്രസുകാര്‍ കളിയാക്കി വിളിക്കുന്ന എംഎം ഹസന്‍ പണി നിര്‍ത്തി വീട്ടിലിരിക്കുകയാണ് വേണ്ടത്. എന്റെ കാര്യം പാര്‍ട്ടി ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അപ്പനിരിക്കുമ്പോള്‍ മകനെന്താണ് കാര്യം. തന്നോട് ഐ ഗ്രൂപ്പുകാര്‍ക്ക് പ്രശ്‌നമുണ്ടെന്നും ജോര്‍ജ് ആരോപിച്ചു.
തന്റെ രാജിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി ചെയര്‍മാനാണ്. അതനുസരിച്ചായിരിക്കും തന്റെ നിലപാട്. സോളാര്‍ വിഷയത്തില്‍ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടിയാണ് തനിക്കെതിരെ ഇപ്പോള്‍ ആരോപണമുന്നയിക്കുന്നതെന്ന് പിസി ജോര്‍ജ് പറഞ്ഞു.
ഓരോ ദിവസം കഴിയുന്തോറും പിസി ജോര്‍ജ് കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും കോണ്‍ഗ്രസിലെ ഏതെങ്കിലും പക്ഷത്തിന് വേണ്ടി സംസാരിക്കാന്‍ ജോര്‍ജിന് ബാധ്യതയില്ലെന്നും വാദിച്ച് ജോര്‍ജിനെ പദവിയില്‍ നിന്ന് നീക്കാനാണ് ഹസന്‍ കോണ്‍ഗ്രസ് എം ഗ്രൂപ് ചെയര്‍മാന്‍ കെഎം മാണിയോട് ആവശ്യപ്പെട്ടത്.












Click it and Unblock the Notifications