Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരിയത് നിയമവുമായി ധനകാര്യ സ്ഥാപനം

RBI
മുംബൈ: കാലങ്ങളായി ഇസ്ലാമിക് ബാങ്കിങിന് അനുമതി നിഷേധിക്കുന്ന റിസര്‍വ്വ ബാങ്കിന്റെ നിലപാടുകള്‍ അയയുന്നു. ഇസ്ലാമിക് ബാങ്കിങിന് സമാനമായി പലിശരഹിത പണമിടപാടുകളുമായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ചേരമാന്‍ ഫിനാല്‍ഷ്യല്‍ സര്‍വ്വീസ് ലിമിറ്റഡിന് റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കി.

കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച അല്‍ ബറക ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് ലിമിറ്റഡ് ആണ് ഇപ്പോള്‍ ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ആയത്. നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനി ആയാണ് തുടക്കം. പലിശ രഹിത ഇടപാടുകള്‍ മാത്രമാണ് ഇവിടെ നടക്കുക. നോണ്‍ ബാങ്കിങ് ഫിനാന്‍സ്, വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടിങ്, ഇന്‍ഫ്രാസ്‌ക്ടച്വര്‍ ഡെവലപ്‌മെന്റ് എന്നിവയില്‍ കേന്ദ്രീകരിച്ചായിരിക്കും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ഇന്ത്യില്‍ ആദ്യമായാണ് ശരിയത് നിയമങ്ങളെ അടിസ്ഥാനമാക്കി ഒരു ധനകാര്യ സ്ഥാപനം തുടങ്ങുന്നത്.

സ്ഥാനമൊഴിയുന്ന റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു നേരത്തെ തന്നെ ഇസ്ലാമിക് ബാങ്കിധിന് എതിരായിരുന്നു. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക സാഹചര്യത്തില്‍ പലിശരഹിത ബാങ്കുകള്‍ അനുവദിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് നിലപാടില്‍ അയവ് വരുത്തിയത്.

ഇസ്ലാമിക് ബാങ്കിങ് പൂര്‍ണമായും പലിശരഹിതമായിരിക്കണം എന്നാണ് നിബന്ധന. നിക്ഷേപത്തിന് പലിശ ലഭിക്കുകയില്ല എന്ന് മാത്രമല്ല വായപകകള്‍ക്ക് പലിശ ഈടാക്കാനും പാടില്ല. എന്നാല്‍ ബാങ്കുകള്‍ക്ക് നിക്ഷേപം നടത്താം. പക്ഷേ അതിലും നിബന്ധനകള്‍ ഉണ്ട്. ഇക്കാരണങ്ങളാല്‍ ആണ് റിസര്‍വ്വ ബാങ്ക് ഇസ്ലാമിക് ബാങ്കിങിനെ പ്രോത്സാഹിപ്പിക്കാതിരുന്നതും.

കഴിഞ്ഞ പത്ത് വര്‍ഷമായി ഇസ്ലാമിക് ബാങ്ക് എന്ന ആവശ്യം കേരളം ഉന്നയിക്കുന്നുണ്ട്. കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നായ ഗള്‍ഫ് മണി ഭൂരിപക്ഷം വരുന്ന മുസ്ലീം സമുദായക്കാരില്‍ നിന്നാണ് എത്തുന്നത്. ഈ പണം പലിശ നല്‍കുന്ന ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ താത്പര്യപ്പെടാത്ത വലിയൊരു ഭൂരിപക്ഷം കേരളത്തില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിലെ ബാങ്കുകളില്‍ പലിശ ഇനത്തില്‍ ഏതാണ്ട് അമ്പതിനായിരം കോടി രൂപ ആരും അവകാശമുന്നയിക്കാതെ കിടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

വ്യവസായിയായ ഗള്‍ഫാര്‍ പി മുഹമ്മദാലിയാണ് ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസിന്റെ ചെയര്‍മാന്‍. 11 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് കമ്പനിക്കുള്ളത്. ബെഹ്‌സാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി സികെ മേനോന്‍ ആണ് വൈസ് ചെയര്‍മാന്‍. ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎന്‍സി മേനോന്‍, ഇന്‍ഡസ് മോട്ടേഴ്‌സ് സ്ഥാപകന്‍ പി എ ഇബ്രാഹിം, പിവി അബ്ദുള്‍ വഹാബ്, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+