കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയെപുകഴ്ത്തി; കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രശംസിച്ചതിന് ബീഹാറിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി പുറത്താക്കി. ലാലുപ്രസാദ് യാദവിന്റെ ബന്ധുവും മുന്‍ ആര്‍ജെഡി പ്രവര്‍ത്തകനുമായ സദു യാദവിനെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സദു യാദവ് ആര്‍ജെഡി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നരേന്ദ്രമോഡിയെ സന്ദര്‍ശിച്ച ശേഷം എന്തുകൊണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ രാഹുല്‍ ഗാന്ധിയെക്കാളും നരേന്ദ്രമോഡി തന്നെയാണെന്ന് സദു യാദവ് പറഞ്ഞു. തുടര്‍ന്ന് 2013 ആഗസ്റ്റ് 19 തിങ്കളാഴ്ചയാണ് സദു യാദവിനെ കോണ്‍ഗ്രസ് പുറത്താക്കിയത്.

Modi

2013 ആഗസ്റ്റ് 16 നാണ് സദു യാദവ് മോഡിയെ കണ്ടത്. മോഡിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തെ പുകഴ്ത്തി സദു യാദവ് സംസാരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുമായി മോഡിയെ താരതമ്യം ചെയ്തു. നരേന്ദ്രമോഡി കഴിവുള്ള ഭരണാധികാരിയാണെന്നും പ്രധാന മന്ത്രി സ്ഥാനത്ത് നിന്ന് ഇന്ത്യയെ ഭരിയ്ക്കാന്‍ നരേന്ദ്രമോഡിയ്ക്ക് കഴിയുമെന്നും രാഹുല്‍ ഗാന്ധിയ്ക്ക് ഇത്തരത്തില്‍ നല്ലൊരു പ്രധാന മന്ത്രിയാകാന്‍ കഴിയില്ലെന്നും യാദവ് പറഞ്ഞു.

തങ്ങളുടെ ഒരു ആവശ്യവുമായി രാഹുലിനെ കാണാന്‍ അപ്പോയിന്റ്‌മെന്റ് എടുത്ത് മൂന്ന് വര്‍ഷം കാത്തിരുന്നാലും കാണാന്‍ പറ്റില്ലെന്നും എന്നാല്‍ ഒരു ആവശ്യവുമായി മോഡിയെ സമീപിച്ചാല്‍ എത്ര തിരക്കുകള്‍ക്കിടയിലും തന്നെ കാണാനെത്തുന്നവരെ അദ്ദേഹം നിരാശരാക്കി അയക്കാറില്ലെന്നും സദു യാദവ് പറഞ്ഞു. രാജ്യത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആണെന്ന് പലര്‍ക്കും അറിയില്ല എന്നാല്‍ നരേന്ദ്രമോഡി എന്ന് കേട്ടാല്‍ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാമെന്നും സദു യാദവ് പറഞ്ഞു.

പോരേ പൂരം, പേകോണ്‍ഗ്രസുകാരെ പരസ്യമായി അപമാനിയ്ക്കുകയും വര്‍ഗ ശത്രുവായ നരേന്ദ്രമോഡിയെ വാനോളം പുകഴ്ത്തുകയും ചെയ്ത കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി പുറത്താക്കി. എന്നാല്‍ ഇതെല്ലാം താന്‍ മുന്‍കൂട്ടി കണ്ടിരുന്നതായും എന്ത് നടപടി ഉണ്ടായാലും നേതിടാന്‍ തയ്യാറായിരുന്നെന്നും സദു യാദവ് അറിയിച്ചു. മോഡിയുടെ അഹമ്മദാബാദിലെ ഓഫീസിലെത്തിയാണ് യാദവ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്.

English summary
RJD chief Lalu Prasad Yadav's estranged brother-in-law and Bihar Congress leader Anirudh Prasad alias Sadhu Yadav has been expelled from the Congress Party on Monday. The move comes after Yadav had met Narendra Modi on Friday and praised him saying that the BJP strongman has better qualities to become Prime Minister than Rahul Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X