കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായയുടെ പേരില്‍ തര്‍ക്കം; 4പേര്‍ കൊല്ലപ്പെട്ടു

  • By Super
Google Oneindia Malayalam News

Uttar Pradesh
യു പി : ഉത്തര്‍പ്രദേശിലെ ഭാഗ്‌പട്‌ ജില്ലയില്‍ ഒരു ഗ്രാമത്തില്‍ വളര്‍ത്തു നായ അയല്‍വാസിയുടെ വീട്ടില്‍ വിസര്‍ജ്ജിച്ചതിന്റെ പേരില്‍ രണ്ട്‌ കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരു സ്‌ത്രീയടക്കം 4 പേര്‍ കൊല്ലപ്പെടുകയും 6 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. ബുധനാഴ്‌ച രാവിലെയാണ്‌ സംഭവം. രണ്ട്‌ കുടുംബങ്ങളും നേരത്തെ തന്നെ ശത്രുതയിലായിരുന്നു. രാവിലെ തര്‍ക്കം ഉണ്ടായപ്പോള്‍ തന്നെ ഇരുവിഭാഗവും അടുത്തുള്ള പോലീസ്‌ സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നിരുന്നു. എന്നാല്‍ വിഷയത്തെ നിസാരമായി കണ്ട്‌ പരാതിക്കാരെ തിരിച്ചയക്കുകയാണ്‌ പോലീസ്‌ ചെയ്‌തത്‌. തുടര്‍ന്ന്‌ സ്ഥലത്ത്‌ തിരിച്ചെത്തിയ ഇരുവിഭാഗവും സംഘടിച്ച്‌ വടിയും ആയുധങ്ങളും കൊണ്ട്‌ പരസ്‌പരം ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റവരെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും ഡോക്ടര്‍മാരാരും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ വീഴ്‌ച വരുത്തിയ പോലീസുകാരെ ഭാഗ്‌പട്‌ പോലീസ്‌ സൂപ്രണ്ട്‌ ലക്ഷ്‌മി സിംഗ്‌ സസ്‌പെന്റ്‌ ചെയ്‌തു. പോലീസുകാരുടേയും ഡോക്ടര്‍മാരുടേയും ഭാഗത്തു നിന്നുണ്ടായ അനാസ്ഥയെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണത്തിന്‌ ജില്ല മജിസ്‌ട്രേറ്റും ഉത്തരവിട്ടിട്ടുണ്ട്‌.

English summary
Four persons died and six were injured in a clash that began with an argument over walking a dog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X