Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ കൈക്കൂലിപ്പെരുമഴ;10 മുതല്‍ 1ലക്ഷം വരെ

ദില്ലി: കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ദില്ലിയിലെ ജനങ്ങള്‍ കൈക്കൂലി ഇനത്തില്‍ കൊടുത്തത് നാല് കോടിയിലധികം രൂപ. ജനാഗ്രഹ എന്ന എന്‍ജിഒ തുടങ്ങിയ വെബ്‌സൈറ്റില്‍ നിന്നാണ് ഈ വിവരം.

ഐ പെയ്ഡ് എ ബ്രൈബ്(ഞാന്‍ കൈക്കൂലി കൊടുത്തു) എന്ന പേരിലാണ് വെബ്‌സൈറ്റ്. കൈക്കൂലി കൊടുത്ത ആളുകള്‍ ഈ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത വിവരത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഈ കണക്ക്. യഥാര്‍ത്ഥ തുക ഇതിന്റെ പതിന്‍മടങ്ങായിരിക്കുമെന്ന് ഉറപ്പാണ്.

I Paid A Bribe

മൂന്ന് വര്‍ഷം കൊണ്ട് 4.3 കോടിരൂപയാണ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച ആളുകള്‍ കൊടുത്ത കൈക്കൂലിയുടെ കണക്ക്. പത്ത് രൂപമുതല്‍ ഒരു ലക്ഷം വരെ കൈക്കൂലി കൊടുത്ത ആളുകളുണ്ട്. സൈറ്റില്‍ 983 പേരാണ് കൈക്കൂലി വിരങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ 860 പേര്‍ കൈക്കൂലി കൊടുത്തവരാണ്. 123 പേര്‍ കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ചവരും.

ഗതാഗത നിയമലംഘനത്തിനും പാസ്‌പോര്‍ട്ട് വെരിഫിക്കേഷനും ആണ് കൂടുതല്‍ പേരും കൈക്കൂലി കൊടുത്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കൈക്കൂലി കൈപ്പറ്റിയിരിക്കുന്നത് പോലീസുകാരും എക്‌സൈസ് ഉദ്യോഗസ്ഥരുമാണ്. കോടതിയില്‍ അനുകൂല വിധിക്കും, ഭൂമി തരം മാറ്റുന്നതിനും, കോളേജ് അഡ്മിഷനും ഒക്കെ കൈക്കൂലി കൊടുത്തവരും ഉണ്ട്.

ഗതാഗത നിയമലംഘനത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഏറ്റവും കുറഞ്ഞ തുക കൈക്കൂലി നല്‍കിയിരിക്കുന്നത്. പത്ത് രൂപ. വിസ ആവശ്യത്തിനായി കൊടുത്ത ഒരു ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന തുക.

ബാംഗ്ലൂര്‍, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്നുള്ളവരില്‍ നിന്നുള്ള വിവരങ്ങളാണ് സൈറ്റില്‍ ഉള്ളത്. ബാംഗ്ലൂരില്‍ ആണ് ഏറ്റവും അധികം കൈക്കൂലി നല്‍കപ്പെട്ടിരിക്കുന്നത്. 16 കോടി രൂപ. തൊട്ടുപിറകില്‍ മുംബൈ ആണ് ഉള്ളത്. ആറ് കോടി. കൊല്‍ക്കത്തിയില്‍ ആണ് ഏറ്റവും കുറവ്. 1 കോടിരൂപ. എന്തായാലും കേരളത്തിലെ കണക്ക് ഇതുവരെ സൈറ്റിന്റെ പരിഗണനയില്‍ വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+