കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വിജയം മുന്‍ പ്രധാനമന്ത്രിയെ തളര്‍ത്തി?

  • By Aswathi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഒടുവില്‍ മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് പ്രസിഡന്റുമായ എച്ച്ഡി ദേവഗൗഡയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന് തിരശ്ശീല വീഴുന്നു. കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ സീറ്റുകളിലും കേണ്‍ഗ്രസ് വിജയം നേടിയതോടെ മുന്‍ പ്രധാനമന്ത്രി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നുറപ്പായി.

ജനതാദളിന്റെ സിറ്റിങ് സീറ്റുകളായ ബാംഗ്ലൂര്‍ റൂറല്‍, മാണ്ഡ്യ എന്നീ സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ രമ്യയും കേണ്‍ഗ്രസ് എംഎംല്‍എ ഡികെ സുരേഷുമാണ് ദളിനെ പരാജയപ്പെടുത്തി വിജയം നേടിയത്.

H D Devegowda, D K Shivakumar

ബാംഗ്ലൂര്‍ റൂറല്‍ ലോക്‌സഭാ മണ്ഡലത്തിലാണ് ഡികെ സുരേഷ് 78,930 വോട്ടുകള്‍ക്ക് വിജയം നേടിയത്. എതിര്‍ വശത്ത് ദള്‍ സംസ്ഥാന പ്രസിഡന്റ് കുമാര സ്വാമിയുടെ ഭാര്യ അനിത കുമാര സ്വാമിയായിരുന്നു. അതേ സമയം ഇത് ദേവഗൗഡയും ശിവകുമാറും തമ്മിലുള്ള ഏറ്റുമുട്ടലാകുന്നത് മറ്റൊരു തരത്തിലാണ്. ദേവഗൗഡയുടെ മരുമകളെ ശിവകുമാറിന്റെ സഹോദരന്‍ പരാജയപ്പെടുത്തി.

ജെഡിഎസ് സ്ഥാനാര്‍ത്ഥി സിഎസ് പട്ടുരാജുവിനെ പരാജയപ്പെടുത്തി രമ്യയും 54,835 വോട്ടുകള്‍ക്ക് വിജയം നേടി. സ്വന്തം സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് രണ്ടിടത്തും ദളിനെ പിന്തുണച്ച ബിജെപിക്കും പണിപാളി. ജെഡിഎസ് നേതാവ് എച്ചഡി കുമാരസ്വാമിയും എല്‍ ചേലുവരയ്യ സ്വാമിയും രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭയിലെ ജെഡിഎസിന്റെ രണ്ട് സീറ്റുകൂടെ കോണ്‍ഗ്രസിന് ലഭിച്ചതുകൊണ്ട് രാജ്യസഭയില്‍ ദേവഗൗഡയ്ക്ക് പരാജയം ഇപ്പോഴേ ഉറപ്പിക്കാം.

ദളും ബിജെപിയും ചേര്‍ന്ന് പരീക്ഷിച്ച പുതിയ രാഷ്ട്രീയ സമവാക്യം ജനപക്ഷത്ത് നിലംപരിശായി. അതേ സമയം, ദളിന്റെ കൈവശമിരുന്ന ലോക്‌സഭാ സീറ്റുകള്‍ പിടിച്ചെടുത്തതോടെ തിരഞ്ഞെടുപ്പിലെ വിജയം വീണു കിട്ടിയതല്ലെന്ന് കോണ്‍ഗ്രസിന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. പസിസി അദ്ധ്യക്ഷന്‍ ജി പരമേശ്വരയെ മറികടന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച സിദ്ധരാമയ്യ പക്ഷത്തിനും കൂടെയുള്ളതാണ് ഈ വിജയം.

English summary
The prestigious political battle between former prime minister and JD(S) president H D Devegowda and senior Congress leader D K Shivakumar came to end with the Congress winning in both the Lok Sabha by-polls which fell vacant after the JD(S) MPs from Bangalore Rural and Mandya quit to join Karnataka assembly after the May election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X