Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടബലാത്സംഗം;മാധ്യമപ്രവര്‍ത്തകയുടെ ആദ്യപ്രതികരണം

മുംബൈ: മുംബൈയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകയുടെ ആദ്യ പ്രതികരണം പുറത്ത് വന്നു. 'രാജ്യത്ത് മറ്റൊരു സ്ത്രീയ്ക്കും എന്റെ അവസ്ഥ ഉണ്ടാകരുത് , എന്നെ അതിക്രൂരമായി പീഡിപ്പിച്ച ക്രൂരന്മാര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയായി ജീവപര്യന്തമെങ്കിലും നല്‍കണം. എന്റെ ജീവിതം നശിപ്പിച്ചതിന് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണിത് . ഞാന്‍ ആനുഭവിച്ച വേദനയുടെ ഒരംശം മാത്രമേ ഈ ശിക്ഷ ആവുകയുള്ളൂ' ഇതായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ പ്രതികരണം. ആശുപത്രിക്കിടക്കയില്‍ വച്ച് മാധ്യമപ്രവര്‍ത്തക അമ്മയോട് പറഞ്ഞ വാക്കുകളാണിത്.

Mumbai. Rape

പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷയായി ജീവപര്യന്തമെങ്കിലും നല്‍കണമെന്നതാണ് 22 കാരിയായ പെണ്‍കുട്ടിയുടെ ശക്തമായ ആവശ്യം. ആക്രമം നടന്ന് 12 മണിയ്കൂറുകള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി പ്രതികരിച്ചത്. ധൈര്യപൂര്‍വ്വം തനിയ്ക്ക് നേരിട്ട ദുരന്തത്തെ മറി കടക്കാനുള്ള ശ്രമത്തിലാണ് പെണ്‍കുട്ടി.

സംഭവവുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തയും ടിവിയിലൂടെ പെണ്‍കുട്ടി കാണുന്നതായും ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള ഓരോ വര്‍ത്തയും രാജ്യത്ത ഉടനീളം നടക്കുന്ന പ്രതിഷേധങ്ങളും പെണ്‍കുട്ടിയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായി അടുത്ത ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട വിവരം അമ്മയെ അറിയിച്ചിരുന്നില്ല, ആശുപത്രിയില്‍ എത്തിയശേഷമാണ് അവരോട് വിവരങ്ങള്‍ പറയുന്നത്. മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ് പെണ്‍കുട്ടിയുടെ അമ്മ.

ആഗസ്റ്റ് 22 വ്യാഴാഴ്ചയാണ് ശക്തി മില്‍സിന്റെ ഫോട്ടോയെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകയെ മഹാലക്ഷ്മി കോമ്പൗണ്ടില്‍ വച്ച് അഞ്ച് പേര്‍ ബലാത്സംഗം ചെയ്തത്. യുവതിയെടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കെട്ടിയിട്ടശേഷമണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 21 സംഘങ്ങളാണ് കേസ് അന്വേഷിയ്ക്കുന്നത്. ഡിസംബര്‍ 26 ലെ ദില്ലി കൂട്ടമാനഭംഗത്തിന് സമാനമായ ബലാത്സംഗമാണ് മുംബൈയില്‍ നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+