കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈപെണ്‍കുട്ടിയുടെ ഫോട്ടോയെടുത്ത മൊബൈല്‍ എവിടെ?

  • By Soorya Chandran
Google Oneindia Malayalam News

Rape
മുംബൈ: ഫോട്ടോ ജേര്‍ണലിസ്റ്റ് ആയിരുന്ന യുവതിയെ കൂട്ടബലതാസംഗം ചെയ്ത സംഭവത്തിലെ പ്രതികളെ അതിവേഗ കോടതിയില്‍ വിചാരണ ചെയ്യുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ബലാത്സംഗം ചെയ്യപ്പെട്ടതിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയ മൊബല്‍ ഫോണ്‍ കണ്ടു കിട്ടാത്തത് പോലീസിനെ വലക്കുന്നുണ്ട്.

ബലാത്സംഗം ചെയ്തതിന് ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനാണ് പ്രതികള്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്തത്. പരാതിപ്പെട്ടാല്‍ ചിത്രങ്ങള്‍ സെഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഈ ഫോട്ടോകള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ ആണ് ഇതുവരെകണ്ടുകിട്ടാത്തത്.

പ്രതികളില്‍ ഒരാളായ കാസിം ബംഗാളി എന്ന 21 കാരന്റെ മൊബൈല്‍ ഫോണില്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. പ്രതികളുടെ കൂട്ടത്തില്‍ ഏറ്റവും വൃത്തികെട്ടവന്‍ എന്നാണ് കാസിം ബംഗാളിയെക്കുറിച്ച് പോലീസ് പറയുന്നത്. ഫോണ്‍ എവിടെയാണ് ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന് ഇയാള്‍ ഇതുവരെ പോലീസിനോട് പറഞ്ഞിട്ടില്ല. ചോദ്യം ചെയ്യലുമായി കാസിം ബംഗാളി സഹകരിക്കുന്നില്ലെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ബലാത്സംഗം ചെയ്യപ്പെട്ടതിന് ശേഷം സഹപ്രവര്‍ത്തകനോടൊപ്പം തൊട്ടുത്ത റെയില്‍ വേ സ്റ്റേഷനിലേക്ക് പോകുന്നതിന് മുമ്പാണ് പ്രതികള്‍ ഫോട്ടോ എടുത്തതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പോലീസില്‍ പരാതിപ്പെടരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

കേസിലെ നിര്‍ണായക തെളിവുകളില്‍ ഒന്നായിരിക്കും ഈ നഷ്ടപ്പെട്ട ഫോണ്‍ എന്ന് പോലീസ് പറയുന്നു. ബലാത്സംഗത്തിന് ഇരയായി രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ആശുപത്രിയില്‍ എത്താനായാതിനാല്‍ വൈദ്യശാസ്ത്രപരമായ തെളിവുകള്‍ ശേഖരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജസ്ലോക് ആശുപത്രിയില്‍ ചികിതിസയില്‍ ഉള്ള പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു.

English summary
The police says that a mobile phone used to take two pictures of the Mumbai gang rape victim after she was raped is missing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X