കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രൂപ' ചീഞ്ഞ് 'സ്വര്‍ണ'ത്തിന് വളമായി?

  • By Aswathi
Google Oneindia Malayalam News

gold-price-hike
കൊച്ചി: ഡോളറിനെതിരെയുള്ള വിനിമയത്തില്‍ രൂപ മൂക്ക് കുത്തി താഴെ വീഴുമ്പോള്‍ സ്വര്‍ണ വില കൂടുതല്‍ തിളക്കത്തോടെ കുതിച്ചു കയറുകയാണ്. സംസ്ഥാനത്ത് സ്വര്‍ണ വില പവന് വീണ്ടും 320 രൂപ കൂടി 23,200 ലെത്തി. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഇതോടെ വില 2,900 രൂപയിലെത്തി.

തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ വില കൂടുന്നത്. ബുധനാഴ്ചയും പവന് 80 രൂപ കൂടിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 24,240 രൂപയാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

രൂപയുടെ കനത്ത മൂല്യശോഷണമാണ് ഇപ്പോള്‍ സ്വര്‍ണ വില ഉയരാനുള്ള പ്രധാന കാരണം. രൂപയുടെ മൂല്യം കുറഞ്ഞതോടെ ഇറക്കുമതി ചെലവ് കൂടിയതും ഓഹരി വിപണിയിലുണ്ടായ ഇടിവും സ്വര്‍ണത്തിന് കരുത്ത് നല്‍കുന്നു.

ഇതിനു പുറമെ രാജ്യാന്തര വിപണിയിലുള്ള വില വര്‍ധനവും രാജ്യത്ത് സ്വര്‍ണ വില ഉയര്‍ത്തി. രാജ്യാന്തര വിപണിയില്‍ ഒരു ട്രോയി ഔണ്‍സിന് 1420.60 ഡോളറാണ് വില. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇറക്കുമതി കുറഞ്ഞത് സ്വര്‍ണത്തിന് ഡിമാന്റും കൂട്ടി.

English summary
An increase was witnessed in the price of gold on Wednesday. After an upsurge of Rs 320, the price of the metal touched Rs 23,200. The price of gold per gram is Rs 2900 after a rise of Rs 40.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X