കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ പത്രപ്രവര്‍ത്തകന്‍ വിതുര ബേബി അന്തരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ആയിരുന്ന വിതുര ബേബി (75) അന്തരിച്ചു.2013 ആഗസ്റ്റ് 28 ബുധനാഴ്ച വൈകുന്നേരം കവടിയാറിനടുതി്ത് വച്ച് ബസിനുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും മരിച്ചു.

ബസ്സലുണ്ടായിരുന്നവര്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് സ്ഥലത്തെത്തിയ ഒരു പോലീസുകാരനാണ് ആളെ തിരിച്ചറിഞ്ഞത്.

നെടുമങ്ങാട് വിതുരയില്‍ പദ്മനാഭന്‍- നാരായണി ദമ്പതിമാരുടെ മകനാണ്. 1937ല്‍ ആയിരുന്നു ജനനം തിരുവനന്തപുരം സെന്‍റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസകാലത്തു തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.കെ.ദാമോദരന്റെ നവയുഗത്തില്‍ പത്രാധിപസമിതിയില്‍ അംഗം, ജനയുഗം പത്രാധിപസമിതി അംഗം, ഈനാട് ദിനപ്പത്രത്തില്‍ അസിസ്റ്റന്‍റ് എഡിറ്റര്‍, മംഗളം ദിനപത്രത്തിന്റെ തിരുവനന്തപുരം സ്‌പെഷ്യല്‍ കറസ്‌പോണ്ടന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചെറുകഥകളും സ്‌പോര്‍ട്‌സ്-സിനിമാ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ആദ്യകാല സിനിമ നടന്‍മാരുമായി വളരെ അടുത്ത ബന്ധമാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്.

കിന്നാരങ്ങളും പുന്നാരങ്ങളും, സത്യത്തിന്റെ അടിവേരുകള്‍, തേന്‍കുടുക്ക ഇരുപത്, നന്മകളുടെ സൂര്യന്‍, കെണി തുടങ്ങിയവ വിതുര ബേബി എഴുതിയ പുസ്തകങ്ങളാണ്. ഹൂസ്റ്റന്‍ കേരള റൈറ്റഴേ്‌സ് ഫോറം പുരസ്‌കാരം, വായനാ പുരസ്‌കാരം എന്നീ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പൊന്നറ ശ്രീധര്‍ ഫൗണ്ടേഷന്‍ പത്രപ്രവര്‍ത്തക രംഗത്ത് ഏര്‍പ്പെടുത്തിയ ജ്ഞാനദീപം പുരസ്‌കാരത്തിനും ബേബി അര്‍ഹനായി.

ഭാര്യ: പ്രസന്ന. മക്കള്‍: സരിന്‍, കിരണ്‍.

English summary
Senior malayalam journalist Vithura Baby passed away on 2013 august 28.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X