കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ്ബി:പ്രൊഫൈല്‍ചിത്രങ്ങളും ഫേഷ്യല്‍ റെകഗ്നിഷനില്‍

  • By Soorya Chandran
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: ഉപഭോക്താക്കളുടെ സ്വകാര്യത 100 ശതമാനം നിലനിര്‍ത്തുന്ന കാര്യത്തില്‍ നിലവിലെ സോഷ്യല്‍ മീഡിയകളെല്ലാം കള്ളക്കളിയാണ് കളിക്കുന്നത്. ഇക്കാര്യത്തില്‍ ഫേസ്ബുക്കിന്റെ കളി ഇത്തിരി അധികമാണ് താനും.

ഉപഭോക്താക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ഫേസ്ബുക്കിന്റെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഡാറ്റാബേസുമായി കൂട്ടിയിണക്കാന്‍ സാധ്യതയെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിലവില്‍ നൂറ് കോടിയിലേറെ ഫേസ് ബുക്ക് അക്കൗണ്ടുകളാണ് ഉള്ളത്.

Facebook Page

സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഏറ്റവും വിവാദമായ ഒന്നാണ് ഫേഷ്യല്‍ റെകഗ്നിഷന്‍ എന്ന സാങ്കേതിക വിദ്യ. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ അപ് ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ സ്‌കാന്‍ ചെയ്യുന്നതിനുള്ള സങ്കേതമാണിത്. മുമ്പ് അപ് ലോഡ് ചെയ്ത ചിത്രങ്ങളുമായി താരതമ്യം ചെയ്ത് നെയിം ടാഗുകള്‍ നിര്‍ദ്ദേശിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത് എന്നാണ് ഫേസ്ബുക്കിന്റെ വാദം. എന്നാല്‍ വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്ക് തന്നെ സ്‌കാന്‍ ചെയ്യുന്നത് ശരിയല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇസ്രായേലി കമ്പനിയായ ഫേസ് ഡോട്ട് കോം(face.com) വാങ്ങിയാണ് ഫേസ്ബുക്ക് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് പുറമേ പ്രൊഫൈല്‍ ഫോട്ടോകളും ഫേഷ്യല്‍ റെകഗ്നിഷന്റെ ഭാഗമായി വരുന്നതിനോടും സ്വാഭാവികമായും എതിര്‍പ്പുയരുമെന്ന് ഉറപ്പാണ്.

എന്നാല്‍ ടാഗിങ് എളുപ്പത്തിലാക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഫേസ്ബുക്ക് ആവര്‍ത്തിച്ച് പറയുന്നത്. ഇനി ആര്‍ക്കെങ്കിലും ഫേഷ്യല്‍ റെകഗ്നിഷന്റെ ഭാഗമാകേണ്ട എന്നുണ്ടെങ്കില്‍ അതിനും ഫേസ്ബുക്കില്‍ ഓപ്ഷനുണ്ട്.

English summary
Facebook is considering incorporating most of its 1 billion-plus members' profile photos into its growing facial recognition database, expanding the scope of the social network's controversial technology.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X