കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കൂട്ടമാനഭംഗം: കൗമാരക്കാരനും കുറ്റക്കാരന്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: ദില്ലി കൂട്ട മാനഭംഗ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയും കുറ്റക്കാരനാണെന്ന് കോടതി വിധി. മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് ഗീതാഞ്ജലി ഗോകലെ നിരീക്ഷിച്ചു.

എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെന്ന പേരില്‍ കുറ്റം തെളിയിക്കപ്പെട്ടാലും കുട്ടികുറ്റവാളികള്‍ക്ക് നിലവിലെ നിയമമനുസരിച്ചുള്ള മൂന്ന് വര്‍ഷം വരെ ദുര്‍ഗുണ പരിഹാരപാഠശാലയില്‍ തടവുശിക്ഷ മാത്രമെ ലഭിക്കുകയുള്ളൂ. അതേ സമയം, പെണ്‍കുട്ടിയെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് ഈ കൗമാരക്കാരനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ, കൂട്ടമാനഭംഗം നടക്കുന്നതിനു മുമ്പ് ബസില്‍ കയറി മറ്റൊരു യാത്രക്കാരനെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു എന്ന കേസിലും ഇയാള്‍ പ്രതിയാണ്.

കേസിലെ ആദ്യ വിധിയാണിത്. മറ്റ് നാല് പ്രതികളുടേയും വിചാരണ ദില്ലി സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. കേസിലെ ഒരു പ്രതി വിചാരണ നടക്കുന്നതിനിടയില്‍ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു.

2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് ആറംഗ സംഘം പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 13 ദിവസത്തിന് ശേഷം അവള്‍ മരണത്തിന് കീഴടങ്ങി.

English summary
The Juvenile Justice Board on Saturday convicted the lone juvenile in the 16 December Delhi gangrape case, finding him guilty on charges of rape and murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X