വിഎസ് സിനിമയില്‍, ആദ്യ ടേക്കില്‍ തന്നെ ഓകെ

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഒരു സിനിമയില്‍ അഭിനയിച്ചു. സെയ്ദ് ഉസ്മാന്‍ സംവിധാനം ചെയ്യുന്ന 'അറ്റ് വണ്‍സ്' എന്ന ചിത്രത്തിലാണ് വിഎസിന്റെ തകര്‍പ്പന്‍ പ്രകടനം. ജനങ്ങളെ വേട്ടയാടുന്ന ചില സാമൂഹിക വിപത്തുകള്‍ക്കെതിരെ ഒരു സന്ദേശം കൊടുക്കുന്ന രംഗത്താണ് വിഎസ് പ്രത്യക്ഷപ്പെടുന്നത്. ഒരു കൊമേഴ്ഷ്യല്‍ സിനിമയില്‍ ജനന്മയ്ക്കായി സന്ദേശം നല്‍കുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് വിഎസ് അച്യുതാനന്ദന്‍.

കന്റോണ്‍മെന്റ് ഹൗസില്‍ വച്ചായിരുന്നു ചിത്രീകരണം. ആദ്യ ടേക്കില്‍ തന്നെ ഓകെയായി. തുടര്‍ന്ന് എച്ച്‌ഐവി ബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടറായ അജ്മല്‍ എഴുതിയ അറ്റ് വണ്‍സ് എന്ന പുസ്‌കത്തിന്റെ പ്രകാശനച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ഗംഭീരമൊരു പ്രസംഗവും വിഎസിന്റെ വകയുണ്ടായിരുന്നു.

vs-achuthananthan

റെജി പ്രകാശ്, തലൈവാസല്‍ വിജയ്, ജഗദീഷ്, ബെയ്‌സില്‍, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മിസ് ലേഖ തരൂര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ബദ്രിയാണ് നായകന്‍. അയാളും ഞാനും തമ്മില്‍, ഒറീസ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്വാസികയാണ് നായിക. അറ്റിങ്ങള്‍ ഫിലിംസിന്റെ ബാനറില്‍ സഫീര്‍, റിയാദ്, കിളിമാന്നൂര്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Opposition leader VS Achuthananthan debut in a film 'At Once' directed by Said Usman.
Please Wait while comments are loading...