കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഷുറന്‍സ് തട്ടിപ്പ്, ഡോക്ടര്‍ പിടിയില്‍

Google Oneindia Malayalam News

ബാംഗ്ലൂര്‍: ബ്ലഡ് ക്യാന്‍സറിന് ചികിത്സിച്ച രോഗിക്ക്‌ ബ്രെസ്റ്റ് ക്യാന്‍സറിന്റെ മരുന്ന് നല്‍കിയാല്‍ എങ്ങനെയിരിക്കും. അസെപ്ഷന്‍ എന്നു പേരുള്ള വിലയേറിയ ഇന്‍ജക്ഷന്‍ കുത്തിയെന്ന വ്യാജേന 74 ലക്ഷത്തിന്റെ ബില്‍ രോഗിക്കു നല്‍കിയ ഡോക്ടറെ പോലിസ് ഇതിനകം അറസ്റ്റ് ചെയ്തു കഴിഞ്ഞു. ബാംഗ്ലൂരിലാണ് ഈ തട്ടിപ്പ് നടന്നത്. രോഗി പോലിസ് ഉദ്യോഗസ്ഥനായതുകൊണ്ട് തന്നെ നടപടികളെല്ലാം പെട്ടെന്നുണ്ടായി.

കെആര്‍ ആശുപത്രിയിലെ മാനേജിങ് ഡയറക്ടറായ ഡോ ടിആര്‍ ഹരിപ്രസാദിനെയും അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം മേധാവി പിഎന്‍ മഹേഷ് കുമാറിനെയും വെള്ളിയാഴ്ച പോലിസ് പിടികൂടി. നിയമവിരുദ്ധമായി മെഡിക്കല്‍ ബില്ലുകള്‍ ഉണ്ടാക്കി പണം തട്ടാനായിരുന്നു ശ്രമം.

Arigya-bhagya-yojana

നവംബര്‍ 2009ലാണ് കേസിന്റെ തുടക്കം. പോലിസ് എഎസ്‌ഐ ആയ ബെറ്റെ ഗൗഡയ്ക്ക് ബ്ലഡ് ക്യാന്‍സറാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ചികിത്സയ്‌ക്കെത്തിയത്. ക്യാന്‍സര്‍ ചികിത്സ നല്‍കാനുള്ള സൗകര്യങ്ങളൊന്നും അവിടെയില്ലായിരുന്നെങ്കിലും ആരോഗ്യ ഭാഗ്യ ഇന്‍ഷുറന്‍സ് ഉള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വെറുതെ വിട്ടുകൊടുക്കാന്‍ ഡോക്ടര്‍ ഹരിപ്രസാദ് തയ്യാറായില്ല.

എല്ലാ മാസവും ഡോക്ടറെ സന്ദര്‍ശിക്കുന്ന ഗൗഡയ്ക്ക് ഹരിപ്രസാദ്‌ 30 ഗുളികകള്‍ നല്‍കും. ഇതില്‍ ഒരോന്നും 300 രൂപയോളം വിലയുണ്ട്. ഇതു പ്രകാരം ഒരു വര്‍ഷം പരമാവധി ഒരു ലക്ഷത്തിനടുത്ത് മാത്രമേ ചികിത്സ ചെലവ് വരാന്‍ പാടുള്ളൂ- ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച്എസ് രേവണ്ണ പറഞ്ഞു.

എന്നാല്‍ ക്ലെയിം ഫോമില്‍ ഒരു പീസിന് രണ്ടരലക്ഷത്തോളം വില വരുന്ന ആക്‌സെപ്ഷന്‍ മരുന്ന് നല്‍കിയതായാണ് റിപ്പോര്‍ട്ട് നല്‍കിയത്. ചികിത്സ ചെലവുകള്‍ പോലിസ് വകുപ്പില്‍ എത്തിയപ്പോഴാണ് സംഗതി പുറത്തായത്. ഇത്രയും വലിയ ബില്‍ കണ്ട രേവണ്ണ ഇക്കാര്യം ഐജി അലോക് കുമാറിനെ അറിയിച്ചു. അതും കിദ്‌വായ് മെമ്മോറിയല്‍ ആശുപത്രിയിലെ ബില്ലുകളോടെയാണ് ഇതു നല്‍കിയത്. കിദ്‌വായ് ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തിലൊരു രോഗിയെ അവിടെ ചികിത്സിച്ചിട്ടില്ലായിരുന്നു. ഇതോടെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

English summary
A doctor from a Bangalore hospital has been arrested for fraud after he treated a police officer suffering from blood cancer and submitted a bill of Rs 74 lakh saying they have administered him an injection known as Accepton which is used to treat breast cancer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X