കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബത്തിന് പണം നല്‍കുന്നത് പാകിസ്താന്‍: ഭട്കല്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ മുജാഹീദ്ദീന്‍ സ്ഥാപകനേതാവ് യാസിന്‍ ഭട്കലിന്റെ കുടുംബത്തിലേക്ക് പാകിസ്താനില്‍ നിന്നും പണമെത്തുന്നതായി റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ള യാസിന്‍ മാലിക് പാകിസ്താനുമായുള്ള ബന്ധം സമ്മതിച്ചതായി ഐബിഎന്‍ ലൈവാണ് റിപ്പോര്‍ട്ട് ചെയ്തത്.

പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയിലുള്ള ലെഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു-പൂനെ ജര്‍മന്‍ ബേക്കറിയിലെയും ഹൈദരാബാദ് ദില്‍കുഷ്‌നഗറിലെയും സ്‌ഫോടനങ്ങളില്‍ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് അഹമ്മദ് സറാര്‍ സിദ്ദപ്പ എന്ന യാസിന്‍ ഭട്കല്‍ മൊഴി നല്‍കി.

Yasin Bhatkal

ഭട്കലിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തെഹ്‌സീന്‍ എന്ന മോനുവിനെ പോലിസ് തിരയുകയാണ്. 2006ലാണ് യാസിന്‍ പരിശീലനത്തിന്റെ ഭാഗമായി പാകിസ്താനിലെത്തിയത്. ഭട്കലിന്റെ സഹായിയായ അസാദുള്ള അക്ബര്‍ 2010ല്‍ പാകിസ്താനില്‍ പോയിരുന്നതായി സമ്മതിച്ചിട്ടുണ്ട്. യാസിന്‍ അടക്കമുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാക്കളുടെ വീട്ടു ചെലവ് നടക്കുന്നത് പാകിസ്താനില്‍ നിന്നെത്തുന്ന പണം കൊണ്ടാണെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്.

English summary
Bhatkal says remittance to his family was coming from Pak: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X