കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ പന്പുകള്‍ രാത്രിയില്‍ അടച്ചിടാന്‍ നീക്കം

  • By Meera Balan
Google Oneindia Malayalam News

Petrol
ദില്ലി: പെട്രോളിന്റെയും പ്രകൃതി വാതകങ്ങളുടേയും വില കുതിച്ചുയരുന്നതും രൂപയുടെ ഡോളര്‍ മൂല്യം കുത്തനെ ഇടിയുന്നതും പരിഗണിച്ച് ഇന്ത്യയിലെ പെട്രോള്‍ പന്പുകള്‍ ഇനി മുതല്‍ രാത്രി അടച്ചിടാന്‍ നീക്കം. പെട്രോളിന്റെ ഡിമാന്റ് വര്‍ദ്ധിയ്ക്കുന്നത് വില കൂടാനും കൂടുതല്‍ ഇറക്കുമതിയ്ക്കും സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നതുമാണ് പെട്രോള്‍ പന്പുകള്‍ അടച്ചിടുന്ന നടപടിയിലേയ്ക്ക് സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്. പെട്രോളിയം മന്ത്രാലയമാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ ആലോചിയ്ക്കുന്നത്.

സിറിയയിലെ സംഘര്‍ഷാവസ്ഥയും രൂപയുടെ മൂല്യത്തകര്‍ച്ചയും ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില വര്‍ദ്ധിപ്പിയ്ക്കുന്നതിലേക്ക് നയിച്ചു. തുടര്‍ന്ന് ഇന്ത്യയിലും പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 2 രൂപ 35 പൈസയും, ഡീസലിന് 50 പൈസയുമാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. രൂക്ഷമായ വിലക്കയറ്റത്തിനിടെയാണ് പെട്രോള്‍ വിലയും കൂടുതലായിരിയ്ക്കുന്നത്. ആഗസ്റ്റ് 31 ശനിയാഴ്ച അര്‍ദ്ധരാത്രി മുതലാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നത്.

വില കൂടിയ സാഹചര്യത്തില്‍ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം രാവിലെ എട്ട് മണിമുതല്‍ രാത്രി മണിവരെ നിശ്ചയിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എം വീരപ്പ മൊയ്‌ലി പറഞ്ഞു. എന്നാല്‍ ഹൈവേകളില്‍ ഈ സമയമാറ്റം ഉണ്ടായിരിയ്ക്കില്ല. സാമ്പത്തിക വ്യവസ്ഥയ്ക്ക് ഹാനികരാമല്ലാത്ത രീതിയില്‍ പല പരിഷ്‌ക്കാരങ്ങളുടെ പെട്രോള്‍ ഉപയോഗം നിയന്ത്രിയ്ക്കുന്നതില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2013 സെപ്റ്റംബര്‍ 16 മുതല്‍ ആറ് ആഴ്ച നീണ്ട് നിനല്‍ക്കുന്ന ഇന്ധന സംരക്ഷണ ക്യാംപയിന്‍ രാജ്യവ്യാപകമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

English summary
The petroleum ministry is planning to do away with 24-hour petrol pumps in cities as part of its "austerity measures" in view of the falling rupee and rising international crude oil prices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X