ആത്മഹത്യ അനുഭവിക്കാന്‍ മോഹം; 17കാരന്‍ ചാടിമരിച്ചു

സൂറത്തിലെ സാര്‍ത്ഥന പ്രദേശത്ത് രാജ്ധാം അപ്പാര്‍ട്ട്‌മെന്റിന്റെ പതിമൂന്നാം നിലയിലായിരുന്നു ധ്രുവും കുടുംബവും താമസിച്ചിരുന്നത്. കിടപ്പുമുറിയുടെ ജനാല തുറന്ന് അതുവഴിയാണ് കുട്ടി താഴേക്ക് ചാടിയത്. തലയ്ക്ക് ക്ഷതമേറ്റ് അവിടെവെച്ചുതന്നെ മരണവും സംഭവിച്ചു.
പത്താം ക്ലാസ് പരീക്ഷയില്‍ 96 ശതമാനം മാര്‍ക്ക് വാങ്ങിയിരുന്നു പഠിക്കാന്‍ മിടുക്കനായ ധ്രുവ്. പ്ലസ് വണ്ണിന് സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു. ധ്രുവിന്റെ മരണത്തില്‍ നിന്നുള്ള ഞെട്ടലില്‍ നിന്നും അച്ഛനമ്മമാര്‍ ഇനിയും മുക്തരായിട്ടില്ല. കെട്ടിട നിര്‍മാണജോലികള്‍ ചെയ്യുന്ന കോണ്‍ട്രാക്ടറാണ് ധ്രുവിന്റെ അച്ഛനായ രാജേഷ്.
കുട്ടിയുടെ മാനസിക നിലയെപ്പറ്റി മാതാപിതാക്കളോട് അന്വേഷിക്കാനിരിക്കുകയാണ് പോലീസ്. കുട്ടിയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ ശേഷം ഇവരോട് സംസാരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications