കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം; ഭൂഗര്‍ഭജലനിരപ്പ് കുറയുന്നു

  • By Meera Balan
Google Oneindia Malayalam News

Drought
കൊച്ചി: ഭൂഗര്‍ഭ ജലനിരപ്പ് വളരെ കുറവുള്ള സംസ്ഥാനങ്ങളുവടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് കേരളം. കേന്ദ്ര ജല വിഭവ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലത്തിന്റെ തോതിനെ സംബന്ധിച്ച് പഠനം നടത്തിയത്. ഏറ്റവും കുറവ് ഭൂഗര്‍ഭ ജലമുള്ളത് തമിഴ്‌നാട്ടിലാണ് 76.15 ശതമാനം . രണ്ടാം സ്ഥാനത്ത് പഞ്ചാബ് 72. 86 ശതമാനം. മൂന്നാംസ്ഥാനത്തുള്ള കേരളത്തില്‍ 71.62 ശതമാനം ജലവും സമുദ്രത്തിലേയ്‌ക്കോ മറ്റോ ഒഴുകി പോകുന്നു. ബാക്കി വെറും 29 ശതമാനത്തോളം മാത്രമാണ് ഭൂഗര്‍ഭ ജലം ഉള്ളത്. ദേശീയ ശരാശരി തന്നെ 56.2 ഉള്ളപ്പോഴാണ് കേരളത്തിന് ഈ ദുരവസ്ഥ.

മണ്‍സൂണ്‍ മഴ നന്നായി ലഭിയ്ക്കുന്ന സംസ്ഥാനമായിട്ടും കേരളത്തിലെ മഴവെള്ളെ മുഴുവന്‍ സമുദ്രത്തിലേയ്ക്ക് എത്തുന്നു. ആവശ്യത്തിന് നെല്‍പ്പാടങ്ങളും,. കുളങ്ങളും ഇല്ലാത്തതിനാലാണ് ഭൂഗര്‍ഭ ജലം കേരളത്തിലെ മണ്ണില്‍ തങ്ങി നില്‍ക്കാത്തെതെന്ന കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ വി എസ് വിജയന്‍ പറഞ്ഞു.

കേരളത്തില്‍ 3,000മില്ലീ മീറ്റര്‍ മഴ പ്രതിവര്‍ഷം ലഭിയ്ക്കുമ്പോഴാണ് ഭൂഗര്‍ഭ ജലം ഒഴുകിപോകുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്ത് എത്തിയത്. കേരളത്തിലെ 606 കിണറുകളെ പഠന വിധേയമാക്കിയവയില്‍ ഭൂഗര്‍ഭ ജലം സംഭരിയ്ക്കാനുള്ള ശേഷിയുടെ കാര്യത്തില്‍ 436 കിണറുകള്‍ക്കപും കഴിവില്ലെന്ന് കണ്ടെത്തി. ജല നിരപ്പ് ഇത്തരത്തില്‍ കുറയുന്നത് വരാന്‍ പോകുന്ന വേനലില്‍ കടുത്ത ജലക്ഷാമത്തിന് ഇടയാക്കും.

English summary
Kerala has been ranked third in the country for the rate of groundwater depletion, according to the statistics of the Central Groundwater Board under the Union Ministry of Water Resources.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X