കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജും കെസി ജോസഫും പോര് തുടരുന്നു

Google Oneindia Malayalam News

പത്തനംതിട്ട: ചെറിയ ഒരിടവേളയ്ക്ക് ശേഷം മന്ത്രി കെ സി ജോസഫും ചീഫ് വിപ്പ് പി സി ജോര്‍ജ്ജും തമ്മിലുള്ള പോര് വീണ്ടും തുടങ്ങി. അങ്ങോട്ടും ഇങ്ങോട്ടും വില കല്‍പ്പിക്കാതെ ഇരുവരും പരസ്പരം ചെളി വാരിയെറിയുന്നത് ഇതാദ്യമായല്ല. നേരത്തെ തങ്ങള്‍ക്കിടയിലെ വഴക്ക് വെറും മാധ്യമസൃഷ്ടിയാണ് എന്നായിരുന്നു മന്ത്രി കെ സി ജോസഫിന്റെ അഭിപ്രായം.

എന്നാല്‍ കെ സി ജോസഫ് ആരാണ് എന്നായിരുന്നു എന്നാണ് ചൊവ്വാഴ്ച പി സി ജോര്‍ജ്ജ് പരസ്യമായി ചോദിച്ചത്. കെ സി ജോസഫ് പറഞ്ഞത് ആരെങ്കിലും കാര്യമായി എടുക്കുമോ എന്നും പി സി ജോര്‍ജ്ജ് കളിയാക്കി. അപമാനം സഹിച്ച് പി സി ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനത്ത് തുടരണമെന്നില്ല എന്ന കെ സി ജോസഫിന്റെ പരാമര്‍ശമാണ് ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്.

pc george - kc joseph

ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും രാജിവെക്കണമെങ്കില്‍ മുഖ്യമന്ത്രി പറയട്ടെ. അപ്പോള്‍ ആലോചിക്കാം. അല്ലാതെ കെ സി ജോസഫ് പറയുന്നത് കേട്ട് ആരെങ്കിലും രാജിവെക്കുമോ. ആരാണ് ഈ കെ സി ജോസഫ്' - എന്നിങ്ങനെ പോകുന്നു പി സി ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍. നേരത്തെ ഒരു അഭിമുഖത്തില്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് താന്‍ അപമാനം സഹിച്ചും ചീഫ് വിപ്പ് സ്ഥാനത്ത് തുടരുന്നത് എന്ന് പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു.

ഇത് ഏറ്റുപിടിച്ചാണ് ഗ്രാമവികസന മന്ത്രി കെ സി ജോസഫ് ജോര്‍ജ്ജിന് വേണമെങ്കില്‍ രാജിവെക്കാം എന്ന പ്രസ്താവനയുമായി രംഗത്തുവന്നത്. അപമാനം സഹിച്ച് പി സി ജോര്‍ജ്ജ് യു ഡി എഫില്‍ തുടരേണ്ട കാര്യമില്ല എന്നും കെ സി ജോസഫ് പറഞ്ഞിരുന്നു.

പി സി ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ കണ്ടാല്‍ അദ്ദേഹം എല്‍ ഡി എഫിന്റെ ചീഫ് വിപ്പാണ് എന്നാണ് തോന്നുക എന്ന ആരോപണവുമായി കെ സി ജോസഫ് നേരത്തെയും പി സി ജോര്‍ജ്ജിനെ ആക്രമിച്ചിരുന്നു. പി സി ജോര്‍ജ്ജ് കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട എന്നും സ്വന്തം പാര്‍ട്ടിയുടെ കാര്യങ്ങള്‍ നോക്കിയാല്‍ മതി എന്നുമായിരുന്നു കെ സി ജോസഫിന്റെ പരാമര്‍ശം.

English summary
Chief whip PC George and Minister KC Joseph start fight each other again after a small gap.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X