കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ക്കറ്റിങുകാര്‍ വിളിച്ചാല്‍ ഇന്‍കമിങ്ങിന് പൈസ

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: ഇന്‍ഷുറന്‍സ് കമ്പനികള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ വരെ ആളെപ്പിടിക്കാന്‍ ഫോണ്‍വിളികളോട് ഫോണ്‍വിളിയായിരിക്കും. ചിലപ്പോഴെങ്കിലും ഇത്തരം ഫോണ്‍കോളുകള്‍ കൊണ്ട് പൊറുതിമുട്ടാത്തവര്‍ കുറവായിരിക്കും. ഇങ്ങനെ പൊറുതിമുട്ടിയപ്പോള്‍ തിരിച്ച് പണികൊടുത്ത ഒരു ബ്രിട്ടീഷുകാരന്റെ കഥയാണ് പറയുന്നത്.

ലീ ബ്യൂമോണ്ട് എന്നയാളാണ് തന്നെ അനാവശ്യമായി വിളിച്ച് ശല്യം ചെയ്യുന്ന മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുകള്‍ക്ക് മുട്ടന്‍ പണികൊടുത്തത്. തനിക്ക് വരുന്ന അനാവശ്യ ഫോണ്‍ കോളുകള്‍ക്ക് ഫീസ് ഈടാക്കിയാണ് ഇദ്ദേഹം പ്രതികരിച്ചത്.

Telephone

ബിബിസി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തന്റെ ഫോണിലേക്ക് മാര്‍ക്കറ്റിങ് കോളുകള്‍ കണക്ട് ചെയ്യണമെങ്കില്‍ ചെറിയൊരു തുക ഏര്‍പ്പാടാക്കുന്ന പരിപാടിയാണ് ബ്യൂമോണ്ട് ചെയത്. ഫോണ്‍ സെറ്റിങ്‌സില്‍ ചെറിയമാറ്റം വരുത്തിയാണ് ഇങ്ങനെ ഒരു പണികൊടുത്തത്.

2011 മുതല്‍ 2013 വരെയുള്ള സമയത്ത് തനിക്ക് വന്ന ഫോണ്‍ കോളുകള്‍കൊണ്ട് തന്നെ ബ്യൂമോണ്ട് 300 പൗണ്ട് സ്വന്തമാക്കി എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. 300 പൗണ്ട് എന്ന വച്ചാല്‍ ഏതാണ്ട് 31000 രൂപവരും.

ഫോണ്‍പേ പ്ലസ് എന്ന സംവിധാനമാണ് ഇദ്ദേഹം സര്‍വ്വീസ് കോളുകളില്‍ നിന്ന് പണം പിടുങ്ങാന്‍ ഉപയോഗിച്ചിരുന്നത്. ഫോണ്‍ കണക്ട് ചെയ്യുന്നതിന് 10 പെന്‍സ് ആണ് ഫീസ്. സംഭാഷണം നീളുന്നതിനനുസരിച്ച് പണം പിന്നേയും വസൂലാക്കും.

English summary
These days, Lee Beaumont is perfectly happy to get a call from a telemarketer. In fact, he’s the one making a profit from the unsolicited sales calls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X