കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍ഷന്‍ ബില്‍ ലോക്‌സഭ പാസാക്കി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: വിവാദമായ പെന്‍ഷന്‍ ബില്‍ പ്രതിപക്ഷത്തിന്റെ സഹായത്തോടെ ലോക്‌സഭ പാസാക്കി. സിപിഎമ്മും ബിജു ജനതാദളും കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.

ഒരു ദശാബ്ദം പഴക്കമുള്ള ഓര്‍ഡിനന്‍സിനാണ് ലോക്‌സഭ അംഗീകാരം നല്‍കിയത്. 2003 ല്‍ വാജ്‌പേയി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വഴി ഉണ്ടാക്കിയ പെന്‍ഷന്‍ ഫണ്ട് നിയന്ത്രണ അതോറിറ്റിക്ക് നിയമ പ്രാബല്യം നല്‍കുന്ന ബില്‍ ആണിത്. പെന്‍ഷന്‍ മേഖലയില്‍ 26 ശതമാനം വിദേശ നിക്ഷേപവും ബില്‍ അനുവദിക്കുന്നുണ്ട്.

Loksabha

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി(പിഎഫ്ആര്‍ഡിഎ) ബില്ലിനെതിരെ തുടക്കം മുതലേ ഇടതുപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഒന്നാം യുപിഎ സര്‍ക്കാര്‍ ബില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സിപിഎമ്മിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. പിന്നീട് പലതവണ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് പെന്‍ഷന്‍ നിയന്ത്രണ അതോറിറ്റി വഴിവച്ചിരുന്നു.

നിശ്ചിത തുക ലഭിക്കുമെന്ന് ഉറപ്പുള്ള സ്‌കീമുകളില്‍ നിക്ഷേപം നടത്താന്‍ ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് പെന്‍ഷന്‍ ബില്‍ എന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. മറ്റ് ക്ഷേമ പെന്‍ഷനുകള്‍ ബില്ലിന്റെ പരിധിയില്‍ വരില്ലെന്നും ധനമന്ത്രി അറിയിച്ചു.

ഫണ്ട് മാനേജര്‍മാരെ ഉപയോഗിച്ച് പെന്‍ഷന്‍ ഫണ്ട് ഓഹരി വിപണിയിലോ മറ്റ് നിക്ഷേപങ്ങളിലോ നിക്ഷേപിക്കുന്നതിനാണ് ബില്‍ നിയമമാകുന്നതോടെ അനുമതി ലഭിക്കുക.ബില്‍ അടുത്ത ആഴ്ച തന്നെ രാജ്യസഭയിലും പാസാക്കിയെടുക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

English summary
After nearly a decade, the Lok Sabha finally cleared the pension bill that paves the way for individuals to plan for their post-retirement needs and allows foreign investors to acquire up to 26% stake in the sector.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X