Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂര്‍ കൂട്ടബലാത്സംഗം; 6പേര്‍ക്ക് ജീവപര്യന്തം

ബാംഗ്ലൂര്‍: നിയമവിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ആറ് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ബാംഗ്ലൂരിലെ സിവില്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി ജ്ഞാനഭാരതി ക്യാംപസില്‍ വെച്ച് ഡിഗ്രി വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്.

ശിവണ്ണ (20), മദ്ദുര (20), ദൊഡ്ഡയീരയ്യ (19), ഈരയ്യ (20), ഏലയ്യ (23), രാമ (50) എന്നിവരെയാണ് സെഷന്‍സ് ജഡ്ജി ബി കൃഷ്ണമൂര്‍ത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രാമനഗരം താലൂക്കിലെ ദാസേഗൗഡ്‌ന ദൊഡ്ഡി സ്വദേശികളാണ് ഇവര്‍. 31 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ജൂണ്‍ 28 മുതല്‍ ആഗസ്ത് 2 വരെയായിരുന്നു വിചാരണ. പ്രതികളുടെ കുടുംബത്തെ വിചാരിച്ചെങ്കിലും ഇവരെ വെറുതെ വിടണമെന്നായിരുന്നു പ്രതിഭാഗം വക്കീലിന്റെ വാദം.

rape

കേസിലെ പ്രതികളില്‍ ഒരാളായ രാജ ഒൡവിലാണ്. എട്ടാം പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത എട്ടാം പ്രതിയുടെ വിചാരണ ജൂവനൈല്‍ കോടതിയില്‍ നടക്കുകയാണ്. കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടതായി പബ്ലിക് പ്രോസിക്യൂഷന്‍ സഞ്ജയ് കുമാര്‍ ഭട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2012 ഒക്ടോബര്‍ 13 ന് രാത്രി യൂണിവേഴ്‌സിറ്റി ക്യാംപസിന് പുറത്ത് കാറില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. എട്ടംഗസംഘമാണ് ഇവരെ പീഡിപ്പിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ യൂണിവേഴ്‌സിറ്റി ക്യാംപസിനകത്തേക്ക് വലിച്ചുകയറ്റി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം അക്രമികളെ പോലീസ് പിടികൂടി. എന്നാല്‍ ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി പഠനം അവസാനിപ്പിച്ച് പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+