കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിലെ പ്രശ്‌നം പരിഹരിക്കാന്‍ ആര്‍എസ്എസ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതില്‍ ബിജെപിയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആര്‍എസ് നേതൃത്വം രംഗത്ത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഇക്കാര്യത്തില്‍ നയപരമായ ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയുമായും സുഷ്മ സ്വരാജുമായി മോഹന്‍ ഭാഗവത് ചര്‍ച്ച നടത്തിയതായാണ് അറിവ്. വിഭാഗീയത മാറ്റിനിര്‍ത്തി ബിജെപിയെ ഒറ്റക്കെട്ടായി നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

BJP Flag

അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണം എന്നാണ് മോഡി പക്ഷത്തിന്റെആവശ്യം. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം മാത്രം മതിയെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഗുജറാത്തിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡിജി വന്‍സാര, മോഡിയേയും അമിത് ഷായേയും കുറ്റപ്പെടുത്തിക്കൊണ്ട് എഴുതിയ കത്തും ബിജെപിയില്‍ ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ആര്‍എസ്എസ് നേതാവായ ഭയ്യാജി ജോഷി കഴിഞ്ഞ ആഴ്ച തന്നെ അദ്വാനിയേയും സുഷമ സ്വരാജിനേയും കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങും അന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളായ അദ്വാനിയും സുഷമ സ്വരാജും രാജ്‌നാഥ് സിങും അരുണ്‍ ജെയ്റ്റ്‌ലിയും വിഷയത്തില്‍ വ്യത്യസ്ത നിലപാടുടെക്കുന്നവരാണ് എന്നും റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ മോഡിയുടെ പ്രസ്താവന കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കി. 2017 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി സംസ്ഥാനത്തെ സേവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് മോഡി പറഞ്ഞത്. അധ്യാപക ദിനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോഴായിരുന്നു മോഡി ഇത്തരത്തില്‍ പറഞ്ഞത്.

English summary
RSS chief Mohan Bhagwat reportedly engaged in a dinner diplomacy to build a united stand in the BJP over the timing of announcing Gujarat Chief Minister Narendra Modi as the party's prime ministerial candidate for the 2014 Lok Sabha elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X