കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോമണ്‍വെല്‍ത്ത് ഗെയിംസ്; അഭിനവ് ബിന്ദ്രയ്ക്ക് സ്വര്‍ണം

  • By Gokul
Google Oneindia Malayalam News

ഗ്ലാസ്‌ഗോ: ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയ്ക്ക് ഇരുപതാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം. തന്റെ ഇഷ്ട ഇനമായ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സിലാണ് അഭിനവ് ബിന്ദ്ര ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടിയത്. അഭിനവ് ബിന്ദ്ര 205.3 പോയിന്റ് സ്‌കോര്‍ ചെയ്തു. ഈ ഇനത്തില്‍ 12 ഷോട്ട് പൂര്‍ത്തിയാകുമ്പോള്‍ മുന്നിലുണ്ടായിരുന്ന ഇന്ത്യയുടെ രവികുമാര്‍ നാലാം സ്ഥാനത്തായി. ബംഗ്ലാദേശിന്റെ ബാകി വെള്ളിയും ഇംഗ്ലണ്ടിന്റെ ഡി. റൈവേഴ്‌സ് വെങ്കലവും നേടി.

ഇതോടെ ഇന്ത്യയുടെ സ്വര്‍ണ സമ്പാദ്യം മൂന്നായി. ആദ്യദിനം ഇന്ത്യ രണ്ട് സ്വര്‍ണം നേടിയിരുന്നു. സഞ്ജിത ഖുമുഖുമാണ് വനിതാ ഭാരോദ്വാഹനത്തില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം നേടിത്തന്നത്. സുഖന്‍ ദേ പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ രണ്ടാം സ്വര്‍ണം കരസ്ഥമാക്കി. മൊത്തം 173 കിലോ ഗ്രാം ഉയര്‍ത്തിയാണ് വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ സഞ്ജിത ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്.

abhinav-bindra

56 കിലോ വിഭാഗത്തിലായിരുന്നു സുഖന്‍ ദേയുടെ സ്വര്‍ണം. കഴിഞ്ഞ ദിവസം നടന്ന ബാഡ്മിന്റണ്‍ മത്സരത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ സിന്ധുവും കശ്യപും അടുത്ത റൗണ്ടില്‍ കടന്നിട്ടുണ്ട്.

നിലവില്‍ മെഡല്‍ പട്ടികയില്‍ ഇംഗ്ലണ്ടാണ് ഒന്നാമത്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും ആതിഥേയരായ സ്‌കോട്‌ലണ്ട് മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്ത്യയാണ് നാലാം സ്ഥാനത്ത്. മൂന്നു സ്വര്‍ണത്തിന് പുറമെ ഇന്ത്യയ്ക്ക് നാല് വെള്ളിയും രണ്ട് വെങ്കലവുമുണ്ട്. പുരുഷഹോക്കി മത്സരത്തില്‍ ഇന്ത്യ 3-1 എന്ന സ്‌കോറിന് വെയില്‍സിനെ പരാജയപ്പെടുത്തി. ടേബിള്‍ ടെന്നീസില്‍ ഇന്ത്യ കെനിയയെ 3-0 ന് തോല്‍പ്പിച്ചു. ഹീനാ സിദ്ദുവും മലൈക്ക ഗോയലും വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഷൂട്ടിംഗില്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.

English summary
Commonwealth Games 2014 Abhinav Bindra wins gold in men's 10m air rifle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X