ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ട് കോടി തട്ടിയെടുത്തു; ആലപ്പുഴയില്‍ യുവാവിനെ കാര്‍ വളഞ്ഞ് പിടിച്ച് പോലീസ്

Google Oneindia Malayalam News

ആലപ്പുഴ: യുവതിയുടെ രണ്ട് കോടി തട്ടിയെടുത്ത യുവാവിനെ പോലീസ് പിടികൂടിയത് സാഹസികമായി. നാട്ടുകാരുടെ കൂടി സഹായത്തോടെയായിരുന്നു അറസ്റ്റ്. രണ്ട് കോടി രൂപയ്ക്ക് പുറമേ 15 ലക്ഷത്തിന്റെ ബൈക്കും ഇയാള്‍ തട്ടിയെടുത്തെന്നാണ് പരാതി. മഹാരാഷ്ട്രക്കാരിയായ യുവതിയാണ് പരാതി നല്‍കിയത്.

ആലപ്പുഴ പാതിരപ്പള്ളി നെല്ലിപ്പറമ്പില്‍ ടോണി തോമസിനെയാണ് നോര്‍ത്ത് പോലീസ് സാഹസികമായി പിടികൂടിയത്. ഇയാള്‍ കാര്‍ വളഞ്ഞായിരുന്നു പോലീസിന്റെ അറസ്റ്റ്.

1

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവമുണ്ടായത്. മുംബൈയില്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ പാര്‍ട്ണറായിരുന്ന യുവതിയുടെ പണം തട്ടിയെടുത്ത് നാട്ടിലേക്ക് മുങ്ങിയതാണ് ടോണി തോമസ്. ഇതേ തുടര്‍ന്ന് ആലപ്പുഴയിലെത്തിയ മഹാരാഷ്ട്ര പോലീസ്, ഇവിടെയുള്ള പോലീസിനോട് സഹായം തേടി.

എന്തൊരു ഭംഗിയാണ് ഈ പക്ഷിക്ക്; ചിത്രത്തിലെവിടെയോ മറഞ്ഞിരിക്കുകയാണ്; 9 സെക്കന്‍ഡില്‍ കണ്ടെത്തണംഎന്തൊരു ഭംഗിയാണ് ഈ പക്ഷിക്ക്; ചിത്രത്തിലെവിടെയോ മറഞ്ഞിരിക്കുകയാണ്; 9 സെക്കന്‍ഡില്‍ കണ്ടെത്തണം

തുടര്‍ന്ന് മഫ്തിയിലെത്തിയ പോലീസുകാര്‍ ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറില്‍ വെച്ച് കാറിന് മുന്നില്‍ ബൈക്ക് വെച്ച് തടഞ്ഞെങ്കിലും ടോണി കാര്‍ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളുടെ കാര്‍ ഉള്ളില്‍ നിന്ന് ലോക് ചെയ്തിരിക്കുകയായിരുന്നു. അതുകൊണ്ട് പുറത്തേക്കിറങ്ങിയില്ല.

8 കോടി ലോട്ടറിയടിച്ചു, ഇമെയില്‍ ഡിലീറ്റ് ചെയ്ത് യുവാവ്, തട്ടിപ്പെന്ന് വാദം; സമ്മാനം കിട്ടിയത് ഇങ്ങനെ8 കോടി ലോട്ടറിയടിച്ചു, ഇമെയില്‍ ഡിലീറ്റ് ചെയ്ത് യുവാവ്, തട്ടിപ്പെന്ന് വാദം; സമ്മാനം കിട്ടിയത് ഇങ്ങനെ

എത്ര ശ്രമിച്ചിട്ടും ഡോര്‍ തുറക്കാത്തതിനെ തുടര്‍ന്ന് ചില്ല് തകര്‍ത്താണ് ഇയാളെ പുറത്തിറക്കിയത്. പോലീസിനെ സഹായിക്കാന്‍ നാട്ടുകാരും ഒപ്പം കൂടി. നഗരത്തില്‍ ഡച്ച് സ്‌ക്വയറിന് സമീപത്ത് നിന്നാണ് ടോണിയെ പിടികൂടിയത്. ടോണിയെ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലേക്കാണ് മാറ്റിയത്.

യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആലപ്പുഴ നോര്‍ത്ത് പോലീസിനെ മൂന്ന് ദിവസം മുമ്പ് വിവരം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ആലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചത്.

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

അതേസമയം കേസിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ലെന്നാണ് പോലീസ് പറയുന്നത്. മഹാരാഷ്ട്ര പോലീസിന്റെ എഫ്‌ഐആര്‍ മറാഠി ഭാഷയിലായിരുന്നു. അതുകൊണ്ട് കാര്യങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.

ടോണിയോടൊപ്പം കാറില്‍ മാതാപിതാക്കളും മറ്റ് ചിലരുമുണ്ടായിരുന്നു. യുവതി ടോണിയെയാണ് കബളിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇയാളെ മഹാരാഷ്ട്ര പോലീസിന് ഉടന്‍ കൈമാറും.

English summary
2 cr stealing case: police arrest a man dramatically in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X