ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ജില്ലയില്‍ ഇന്ന് 2601 പേര്‍ക്ക് കോവിഡ്; 2518 പേര്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 2601 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 27.29 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗികളില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 2596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2518 പേര്‍ രോഗമുക്തരായി. ആകെ 1,09,003 പേര്‍ രോഗമുക്തരായി. 26,522 പേര്‍ ചികിത്സയിലുണ്ട്.

1

ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ -109003

കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ -391

സി.എഫ്.എല്‍.റ്റി.സി.കളില്‍ ചികിത്സയിലുള്ളവര്‍-1974

വീടുകളില്‍ ഐസൊലേഷനിലുള്ളവര്‍- 21137

ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-248

ഇന്ന് രോഗമുക്തരായവര്‍ -2518

നിരീക്ഷണത്തില്‍ നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍- 3160

ഇന്ന് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടവര്‍-5902

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ-61111

ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍- 9530

അതേസമയം ജില്ലയില്‍ ഇതുവരെ 4.23 ലക്ഷം പേര്‍ക്ക് കോവിഡ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 4,23,830 പേരില്‍ 1,34,347 പേര്‍ രണ്ടാമത്തെ ഡോസുമെടുത്തു. ഇന്നലത്തെ കണക്ക് പ്രകാരം ജില്ലയില്‍ 23,480 ഡോസ് വാക്സിന്‍ സ്റ്റോക്കുണ്ട്. 3070 ഡോസ് കോവിഷീല്‍ഡും 20,410 ഡോസ് കോവാക്സിനുമാണുള്ളത്. വാക്സിനേഷന്‍ ജില്ലയില്‍ തുടരുകയാണ്. ഓണ്‍ലൈനായി രജിസ്്റ്റര്‍ ചെയ്ത് ഷെഡ്യൂള്‍ ലഭിച്ചവര്‍ക്കാണ് കേന്ദ്രങ്ങളില്‍ വാക്സിന്‍ ലഭിക്കുക.

രണ്ടാം ഡോസുകാര്‍ക്ക് സ്പോട് രജിസ്ട്രേഷന്‍ സൗകര്യമുണ്ട്. അതത് പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ മുന്‍കൂറായി അറിയിച്ചശേഷം നിശ്ചിത സമയം അനുവദിച്ചതായ അറിയിപ്പ് ലഭിക്കുമ്പോള്‍ നിശ്ചിതസമയത്ത് കേന്ദ്രത്തിലെത്തി രണ്ടാം ഡോസ് വാക്സിനെടുക്കാം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഗര്‍ഭിണികള്‍ വീട്ടില്‍ തന്നെ കഴിയണം. മറ്റ് ഗൃഹസന്ദര്‍ശനങ്ങളും സന്ദര്‍ശകരേയും ഒഴിവാക്കുക. ഗര്‍ഭകാല അനുബന്ധ ചടങ്ങുകള്‍ ഒഴിവാക്കണം. പുറത്ത് ജോലിക്കും മറ്റും പോകുന്നവര്‍ ഗര്‍ഭിണിയുമായി അടുത്തിടപഴകരുത്.

വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുണ്ടായാല്‍ അവര്‍ റൂം ക്വാറന്റയിനില്‍ ഇരിക്കുക. ഗര്‍ഭിണികള്‍ ഒരു കാരണവശാലും അവരുമായി സമ്പര്‍ക്കത്തിലാകരുത്. പനി, ചുമ, തൊണ്ടവേദന തുടങ്ങി ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ മറ്റ് കാരണങ്ങളാലാകാം എന്നു വിചാരിക്കാതെ എത്രയും പെട്ടെന്ന് പരിശോധന നടത്തി കോവിഡ് അല്ലെന്ന് ഉറപ്പിക്കണം. കഴിയ്ക്കാന്‍ നല്കിയ മരുന്നുകള്‍ മുടങ്ങാതെ കഴിക്കണം.

കനത്ത മഴയില്‍ വെള്ളക്കെട്ടായ തിരുവനന്തപുരം നഗരം, ചിത്രങ്ങള്‍ കാണാം

പോഷക മൂല്യമുള്ള ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം. അഞ്ചു മാസം കഴിഞ്ഞവര്‍ രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിഞ്ഞ ശേഷം ഒരു മണിക്കൂറില്‍ കുഞ്ഞിന് മൂന്ന് ചലനങ്ങളെങ്കിലും ഉണ്ടോയെന്നു ശ്രദ്ധിക്കണം. അത്യാവശ്യത്തിന് മാത്രം ആശുപത്രിയില്‍ പോവുക. ബ്ലീഡിങ്, വിട്ടുവിട്ടുള്ള വയറുവേദന പോലെയുള്ള ലക്ഷണങ്ങളുണ്ടായാല്‍ ഡോക്ടറെ നേരില്‍ കാണുക. ചെറിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് ഇ-സഞ്ജീവനി വഴി ഡോക്ടറെ ബന്ധപ്പെട്ട് പരിഹാരം തേടുക.

ഗ്ലാമര്‍ ലുക്കില്‍ നിക്കി തംമ്പോളി, പുതിയ ചിത്രങ്ങള്‍ കാണാം

English summary
2618 covid positive cases in alappuzha district today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X