ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ജില്ലയിലെ ബീച്ചുകളില്‍ പ്രവേശനത്തിന് രാത്രി 8 വരെ അനുമതി, വഞ്ചി വീടുകള്‍ക്ക് സര്‍വീസ് നടത്താം

Google Oneindia Malayalam News

ആലപ്പുഴ : ജില്ലയിലെ വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ജില്ലയിലെ ബീച്ചുകളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം രാത്രി 8 മണി വരെ ക്രമീകരിച്ചുകൊണ്ട് ഉത്തരവായി. ബീച്ചിനോട് ചേര്‍ന്നുള്ള അംഗീകൃത കച്ചവടസ്ഥാപനങ്ങളും വൈകിട്ട് 8 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ആലപ്പുഴ ബീച്ചിനോട് ചേര്‍ന്നുള്ള വിജയ് പാര്‍ക്ക് നിയന്ത്രണങ്ങളോടെ തുറക്കാനും അനുമതിയായി.

alappuzha

രാത്രി 7 മണി വരെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനസമയം. 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വിജയ് പാര്‍ക്കില്‍ പ്രവേശനം അനുവദിക്കില്ല. ജില്ലയിലെ വഞ്ചിവീടുകളുടെ അനുവദനീയമായ പരിധിയുടെ 50% ആളുകളെ ഉള്‍പ്പെടുത്തി സര്‍വീസ് നടത്തുവാനും യോഗത്തില്‍ അനുമതിയായി.

പത്തിനും 65 വയസ്സിനും ഇടയിലുള്ള വര്‍ക്ക് മാത്രമേ ബീച്ചുകളില്‍ പ്രവേശനം ഉണ്ടാവൂ. ബീച്ചിലേക്കുള്ള പ്രവേശനത്തിനും കച്ചവടങ്ങള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചിരിക്കണം. സന്ദര്‍ശകര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം.

കോവിഡ് 19 രോഗ ലക്ഷണം ഉള്ളവരും മറ്റു രോഗങ്ങള്‍ ഉള്ളവരും യാതൊരു കാരണവശാലും ബീച്ചില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല. കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച് വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ കാണുന്ന വിധത്തില്‍ ബീച്ചില്‍ പ്രദര്‍ശിപ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡ് നിര്‍ദ്ദേശങ്ങള്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടവിട്ടുള്ള സമയങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റും നടത്തണം.

ബീച്ച് പരിസരത്തുള്ള വിശ്രമകേന്ദ്രങ്ങള്‍, ശുചിമുറികള്‍, കടകള്‍ എന്നിവ ഇടവിട്ടുള്ള സമയങ്ങളില്‍ അണുവിമുക്തമാക്കണം. ഇവിടങ്ങളില്‍ ഡെസ്റ്റ് ബിന്നുകള്‍, സാനിറ്റൈസര്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഡി ടി പി സി, പോര്‍ട്ട്, തദ്ദേശഭരണ വകുപ്പ് എന്നിവര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ചും, 1875 ലെ പൊതുജന ആരോഗ്യ നിയമപ്രകാരവും ദുരന്തനിവാരണ നിയമമനുസരിച്ചും നടപടി സ്വീകരിക്കും.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവി, ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), തദ്ദേശസ്വയംഭരണ മേധാവികള്‍, റവന്യു അധികാരികള്‍, സെക്രട്ടറി, ഡിടിപിസി, ഡെപ്യൂട്ടി ഡയറക്ടര്‍ ടൂറിസം, ഫോര്‍ട് ഓഫീസര്‍ എന്നിവരെയും ചുമതലപ്പെടുത്തി.

English summary
Access to beaches in Alappuzha district is allowed till 8 pm and boat houses can be serviced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X