അർഹതപ്പെട്ടവരെ മാറ്റി നിർത്തി,പ്രവർത്തിച്ച് തട്ടിക്കൂട്ട് കമ്മിറ്റികൾ.. പരാതിക്കെട്ടഴിച്ച് കോൺഗ്രസ് നേതാക്കൾ
ആലപ്പുഴ; സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് വിവിധ ജില്ലകളിൽ നിന്നും കെപിസിസി കമ്മീഷൻ തെളിവെടുപ്പ് തുടരുകയാണ്. പാർട്ടി നേതാക്കൾ തന്നെ കാലുവാരിയെന്നാണ് പല ജില്ലകളിലും നിന്നും നേതാക്കൾ ഉയർത്തിയ ആക്ഷേപം.
കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ട ജില്ലകളിൽ ഒന്നായ ആലപ്പുഴയിലും നേതാക്കൾക്കെതിരേയും സംഘടന ദൗർബല്യത്തെ കുറിച്ചും വ്യാപക പരാതികളാണ് ഉയർന്നത്. വിശദാംശങ്ങളിലേക്ക്
സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് വീണ്ടും സുഹാന; ഷാരൂഖിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

ഇത്തവണ ജില്ലയിൽ കുറഞ്ഞത് അഞ്ച് സീറ്റുകളെങ്കിലും ലക്ഷ്യം വെച്ചായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയത്. എന്നാൽ 2019 ൽ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച അരൂർ ഉൾപ്പെടെ കോൺഗ്രസിന് നഷ്ടപ്പെടുന്നതായിരുന്നു കാഴ്ച. മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമായിരുന്നു കോൺഗ്രസിന് ആശ്വസിക്കാൻ വക നൽകിയത്.

സംഘടന ദൗർബല്യം തന്നെയാണ് കനത്ത പരാജയത്തിലേക്ക് നയിച്ചതെന്ന പരാതിയാണ് ജില്ലാ നേതാക്കൾ കമ്മീഷന് മുന്നിൽ വ്യക്തമാക്കിയത്. വിസി കബീർ ചെയർമാനും പുനലൂർ മധു, ഖാദർ മാങ്ങാട് എന്നിവർ അംഗങ്ങളായ സമിതിക്ക് മുൻപിലാണ് നേതാക്കൾ പരാതിക്കെട്ടഴിച്ചത്. ഷാനിമോൾ ഉസ്മാൻ, എം ലിജു, എസ് ശരത്, ഡോ കെഎസ് മനോജ്, അരിത ബാബു, കെകെ ഷാജു, ജേക്കബ് എബ്രഹാം എന്നീ നേതാക്കൾ എല്ലാം തന്നെ സമിതിക്ക് മുൻപിൽ നേരിട്ട് ഹാജരായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി ഉണ്ടായപ്പോൾ തന്നെ സംഘടന തലത്തിൽ പൊളിച്ചെഴുത്ത് നടത്തണമായിരുന്നു. എന്നാൽ സംഘടന ദൗർബല്യം തിരിച്ചറിഞ്ഞിട്ട് പോലും നേതൃത്വം പൊളിച്ചെഴുത്തിന് തയ്യാറായില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ തട്ടിക്കൂട്ടിയ കമ്മിറ്റികളാണ് പ്രവർത്തിച്ചത്.

അർഹരായ പല നേതാക്കളേയും മാറ്റി നിർത്തിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായതെന്ന് നേതാക്കൾ വിമർശിച്ചു. പ്രവർത്തന പരിചയവും സംഘടന ശേഷിയും ഉള്ള നേതാക്കളെ മാറ്റി നിർത്തിയുള്ള പുന;സംഘടന പാർട്ടിക്കുള്ളിൽ കനത്ത അതൃപ്തിക്ക് വഴിവെച്ചെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്, പി തിലോത്തമൻ എന്നിവർ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നതോടെ കോൺഗ്രസിന് സാഹചര്യങ്ങൾ അനുകൂലമായിരുന്നു. എന്നാൽ അത് മുതലെടുക്കാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല. പല സ്വാധീന മേഖലകളിലും വോട്ടുകൾ ലഭിച്ചില്ലെന്നും നേതാക്കൾ വിമർശിച്ചു.
Recommended Video

തീരദേശ മേഖലയിൽ നിന്ന് വോട്ടുകൾ ലഭിച്ചില്ല.മാത്രമല്ല ക്രിസ്ത്യൻ മുസ്ലീം വോട്ടുകളിലും വലിയ നഷ്ടം സംഭവിച്ചു. കോൺഗ്രസ് അനുഭാവികളുടെ വോട്ടുകൾ പോലും നഷ്ടമായി. ഈ കാര്യങ്ങൾ ഉൾപ്പെടെ അന്വേണം വേണമെന്നും നേതാക്കൾ സമിതിക്ക് മുൻപാകെ ആവശ്യപ്പെട്ടു.












Click it and Unblock the Notifications