'ഫുള്‍ ചെലവ് ഞാനെടുക്കാം', ഭര്‍ത്താവിന്റെ ശമ്പളം അറിയണമെന്ന് ഭാര്യ; ഖത്തറിലേക്ക് അഭിഭാഷക കമ്മീഷനെ അയച്ച് കോടതി
ആലപ്പുഴ: ഗാര്‍ഹിക പീഡനക്കേസില്‍ ഭര്‍ത്താവിന്റെ ശമ്പളം എത്രയെന്ന് പരിശോധിക്കാന്‍ ഖത്തറിലേക്ക് അഭിഭാഷക കമ്മീഷനെ അയച്ച് കോടതി. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റേതാണ് അപൂര്‍വ നടപടി. ഹരിപ്പാട് സ്വദേശിയുടെ ഗാര്‍ഹിക പീഡനക്കേസിലാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എം ജി രാകേഷ് ഖത്തറിലേക്ക് അഭിഭാഷക കമ്മീഷനെ അയച്ചിരിക്കുന്നത്.
ഗാര്‍ഹിക പീഡന കേസില്‍ ഭര്‍ത്താവ് ഹാജരാക്കിയ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ സത്യാവസ്ഥ അന്വേഷിക്കണം എന്നായിരുന്നു ഭാര്യയുടെ ആവശ്യം. ഇത് പ്രകാരം ഹരിപ്പാട് ബാറിലെ അഭിഭാഷകനായ ജയന് കെ. വാഴൂരേത്തിനെയാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എം ജി രാകേഷ് ഖത്തറിലേക്ക് അയച്ചത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി.

അഡ്വ. സജീബ് തവക്കല്‍ വഴിയാണ് ഭാര്യ കേസ് ഫയല്‍ ചെയ്തത്. ഖത്തറില്‍ ഡോക്ടറായ ഭര്‍ത്താവില്‍ നിന്ന് മക്കളുടെ സംരക്ഷണ ചെലവും ജീവനാംശവും ആവശ്യപ്പെട്ടാണ് കായംകുളം സ്വദേശിനിയായ ഭാര്യ കോടതിയെ സമീപിച്ചത്. കായംകുളം സ്വദേശിനിയായ യുവതി നല്കിയ ഹര്‍ജിയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നിലവില്‍ അഭിഭാഷക കമ്മിഷന് ഖത്തറില്‍ ആണ്.

നവംബര്‍ 29 ന് അഭിഭാഷക കമ്മീഷന് തിരിച്ചെത്തും. ഖത്തറിലെ പരിശോധനയില്‍ നിന്ന് ലഭിച്ച രേഖകള്‍ അഭിഭാഷക കമ്മീഷന് ഹരിപ്പാട് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും. തന്റെ മൂന്ന് മക്കള്‍ക്ക് ചെലവിനും തനിക്ക് ജീവനാംശത്തിനും പണം ചോദിച്ചാണ് യുവതി ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ എതിര്‍കക്ഷിയുടെ വരുമാനം അനുസരിച്ചാണ് ഇത്തരം കേസുകളില്‍ കോടതി ജീവാംശം തീരുമാനിക്കുന്നത്.

തനിക്ക് ഖത്തറില്‍ 11,549 റിയാല്‍ മാത്രമാണ് ശമ്പളമായി ലഭിക്കുന്നത് എന്നാണ് ഭര്‍ത്താവ് കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച ചില രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ച കോടതി കായംകുളം സ്വദേശിനിയുടെ ഹര്‍ജി തള്ളുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് യുവതി അപ്പീല്‍ നല്‍കിയത്. ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം നടപടിയുണ്ടായിരിക്കുന്നത്.

ഭര്‍ത്താവിന്റെ വാദം ശരിയല്ല എന്നും എം ഡി ബിരുദമുള്ള ഡോക്ടര്‍ 15 വര്‍ഷത്തിലേറെയായി ഖത്തറില്‍ ജോലി ചെയ്യുന്നുണ്ട് എന്നും യുവതി ചൂണ്ടിക്കാട്ടി. ഏകദേശം 7 ലക്ഷം രൂപ ഭര്‍ത്താവിന് ശമ്പളമുണ്ട് എന്നും യുവതി വാദിച്ചു. ഖത്തറില്‍ അഭിഭാഷക കമ്മിഷനെ അയച്ച് വിവരങ്ങള്‍ ശേഖരിക്കണമെന്ന ആവശ്യവും യുവതിയാണ് മുന്നോട്ട് വെച്ചത്. അതിന്റെ ചെലവ് താന്‍ വഹിച്ച് കൊള്ളാം എന്നും യുവതി കോടതിയെ അറിയിച്ചു.

ഇതോടെയാണ് ഹൈക്കോടതി അഭിഭാഷക കമ്മീഷനെ അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇത് പ്രകാരമാണ് മജിസ്ട്രേട്ട് കോടതി അഭിഭാഷക കമ്മിഷനെ ഖത്തറിലേക്ക് അയച്ചത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും സ്ഥാനപതിയുമായി പ്രശ്നം ചര്‍ച്ച ചെയ്യും എന്നും അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications