• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആര്‍ക്കും സംശയം തോന്നാത്ത ബന്ധം; നഷ്ടമാകുമെന്ന് തോന്നിയപ്പോള്‍ ക്രൂരകൊലപാതകം; പ്രതി അറസ്റ്റില്‍

Google Oneindia Malayalam News

ആലപ്പുഴ: ചേര്‍ത്തലയില്‍ 25കാരിയായ യുവതി മരണപ്പെട്ട സംഭവത്തില്‍ സഹോദരി ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. അവിവാഹിതയായ ഭാര്യ സഹോദരിയെ കൊലപ്പെടുത്തിയതാണെന്ന് അറസ്റ്റിലായ സഹോദരി ഭര്‍ത്താന് പുത്തന്‍കാട്ടില്‍ രതീഷ് സമ്മതിച്ചു.

വീട്ടീന്ന് ഇറങ്ങിപ്പോയ മണിക്കുട്ടനാണോ സമ്മാനം കൊടുത്തതെന്ന് ചോദിക്കുന്നവരോട് 3 കാര്യങ്ങള്‍; വൈറല്‍ കുറിപ്പ്വീട്ടീന്ന് ഇറങ്ങിപ്പോയ മണിക്കുട്ടനാണോ സമ്മാനം കൊടുത്തതെന്ന് ചോദിക്കുന്നവരോട് 3 കാര്യങ്ങള്‍; വൈറല്‍ കുറിപ്പ്

വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ഇയാളുടെ ഭാര്യ നീതുവിന്റെ സഹോദരിയാണ് കൊല്ലപ്പെട്ട ഹരികൃഷ്ണ. കൊല്ലപ്പെട്ട ഹരികൃഷ്ണയും രതീഷും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും മറ്റൊരു യുവാവുമായുള്ള ബന്ധത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് വിവരം. വിശദാംശങ്ങളിലേക്ക്..

ആരാണ് ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് മണിക്കുട്ടന്‍; ഏറ്റെടുത്തു ആരാധകർ

1

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക നഴ്‌സായ ഹരികൃഷ്ണയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഹരികൃഷ്ണയുടെ ജേഷ്ഠസഹോദരി നീതുവിന്റെ ഭര്‍ത്താവാണ് രതീഷ്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊലപാതക കുറ്റം ഇയാള്‍ സമ്മതിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം.

2

ആശുപത്രിയില്‍ നഴ്‌സായ നീതു വീട്ടിലില്ലാത്ത സമയത്തായിരുന്നു രതീഷ് ഹരി കൃഷ്ണയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ നീതുവിന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. ഏഴും ഒന്‍പതും മാസവും പ്രായമായ മക്കള്‍ രതീഷിന്റെ കുടുംബ വീട്ടിലാക്കിയതിന് ശേഷമാണ് രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്.

3

ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി ഇവര്‍ വീട്ടിലെത്തിയതോടെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഹരികൃഷ്ണയ്ക്ക് മറ്റൊരു യുവാവുമായുള്ള ബന്ധമാണ് വഴക്കിന്റെ കാരണം. തര്‍ക്കം രൂക്ഷമായതോടെ രതീഷ് ഹരികൃഷ്ണയുടെ മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ് ഹരികൃഷ്ണ തലയടിച്ച് നിലത്തുവീണു. പിന്നീട് കൈകള്‍ കൊണ്ട് മൂക്കമര്‍ത്തി രതീഷ് മരണം ഉറപ്പിക്കുകയായിരുന്നു.

4

മൃതദേഹം വീട്ടില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും മഴ പെയ്തതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം പിന്നീട് തിരികെ വീട്ടിലേക്ക് വലിച്ചിട്ട് രതീഷ് അവിടെ നിന്നും മുങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രി വൈകിയിട്ടും ഹരികൃഷ്ണ വീട്ടില്‍ എത്താത്തതോടെ കുടുംബം പൊലീസില്‍ വിവരം അറിയിച്ചു.

5

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരികൃഷ്ണയെ രതീഷിന്റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയോട് ചേര്‍ന്ന മുറിയുടെ തറയില്‍ മരിച്ച നിലയിലാണ് ഹരികൃഷ്ണയെ കണ്ടെത്തിയത്. ഹരികൃഷ്ണയുടെ ചുണ്ടില്‍ ചെറിയ മുറിവും തലയ്ക്ക് പിന്നില്‍ ക്ഷതവുമുണ്ടായിരുന്നു. മൃതദേഹത്തിലുള്ള വസ്ത്രത്തിലും ശശീരത്തിലും മണല്‍ പുരണ്ടിട്ടുണ്ടായിരുന്നു.

6

നീതുവിന്റെയും രതീഷിന്റെയും കുട്ടികളെ നോക്കാനായി ഹരികൃഷ്ണ മിക്ക ദിവസങ്ങളിലും ഇവരുടെ വീട്ടിലേക്ക് എത്താറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ഹരികൃഷ്ണയെ രതീഷായിരുന്നു ബൈക്കില്‍ വീട്ടിലെത്തിച്ചിരുന്നത്. രതീഷ് താമസിക്കുന്ന വീട്ടില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെ മാത്രമാണ് രതീഷ് താമസിക്കുന്ന വീട്.

 ആലപ്പുഴയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം ആലപ്പുഴയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

ഒരേയോരു രാജാവ്, മണിക്കുട്ടന്‍ ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് ചിത്രം, രണ്ടും മൂന്നും സ്ഥാനംഒരേയോരു രാജാവ്, മണിക്കുട്ടന്‍ ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് ചിത്രം, രണ്ടും മൂന്നും സ്ഥാനം

cmsvideo
  കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്
  English summary
  Alappuzha Harikrishna Murder: Ratheesh, the husband of the arrested sister, pleaded guilty to murder
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X