ഷാന്‍ കൊല്ലപ്പെടുമെന്ന് നേതാക്കള്‍ അറിഞ്ഞു; രക്ഷപ്പെടാനും സൗകര്യമൊരുക്കി, റിമാന്റ് റിപ്പോര്‍ട്ട്
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ. രണ്ടു മാസം മുമ്പ് തന്നെ കൊലപാതകത്തിന്റെ ആസൂത്രണം നടന്നിരുന്നുവെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചേര്‍ത്തലയില്‍ വച്ചാണ് ആസൂത്രണം നടന്നത്. ഷാനെ കൊലപ്പെടുത്താനുള്ള പദ്ധതി സംബന്ധിച്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് അറിയാമായിരുന്നു.
പ്രതികള്‍ കൃത്യം നിര്‍വഹിച്ച ശേഷം രണ്ടു സംഘമായി പിരിഞ്ഞു. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സൗകര്യം നേതാക്കള്‍ ഒരുക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചേര്‍ത്തല പട്ടണക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരമായിട്ടാണ് ഷാനെ വധിക്കാന്‍ പദ്ധതിയിട്ടത്. ഏഴ് പേരെയാണ് കൊലപാതകത്തിന് നിയോഗിച്ചത്. നേരത്തെ പ്രതികള്‍ രഹസ്യ യോഗം ചേര്‍ന്നിരുന്നു. കൊലയാളി സംഘം ഉള്‍പ്പെടെ കേസില്‍ 16 പ്രതികളാണുള്ളതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷാനെ കൊലപ്പെടുത്തിയവര്‍ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ചേര്‍ത്തല അരീപ്പറമ്പ് പുല്ലംകുളത്തു നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. കേസില്‍ ഇതുവരെ 13 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 5 പേരുണ്ട്. അമ്പലപ്പുഴ സ്വദേശികളായ ജിഷ്ണു, വിഷ്ണു, അഭിമന്യു, സാനന്ദ്, മണ്ണഞ്ചേരി സ്വദേശി അതുല്‍ എന്നിവരുടെ അറസ്റ്റാണ് ഒടുവില്‍ രേഖപ്പെടുത്തിയത്.
ബിജെപി നേതാവ് രണ്‍ജിത് വധക്കേസില്‍ പ്രതികള്‍ സംസ്ഥാനം വിട്ടുവെന്നാണ് കരുതുന്നത്. പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചുവെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഒരാളെ ബെംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തുവെന്ന് സൂചനയുണ്ട്. ആലപ്പുഴയിലെത്തിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.
എന്റെ കുഞ്ഞിന് അച്ഛനുണ്ട്... സഹികെട്ട് പ്രതികരിച്ച് നടി; അത് ഞാനെടുത്ത ധീരമായ തീരുമാനം
പ്രതികള്‍ സംസ്ഥാനം വിട്ടത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആരോപിച്ചു. ശക്തമായ അന്വേഷണം നടന്നില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. രണ്‍ജിത്തിന്റെ വീട് നടനും എംപിയുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
ഷാന്‍ വധക്കേസില്‍ ആര്‍എസ്എസ് സംസ്ഥാന നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കള്‍ ഗൂഡാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നു പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ആരോപിച്ചു. പ്രധാന പ്രതികള്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുമായി സംസാരിക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.