• search
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സര്‍ക്കാര്‍ ധനസഹായം വൈകുന്നു: പ്രളയബാധിതരായ കുട്ടനാട്ടുകാര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് കടമ്പകള്‍!

 • By desk

കുട്ടനാട്: ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും തിരികെ വീട്ടിലെത്തിയവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കടമ്പകളേറെ. സംസ്ഥാനത്ത് കുട്ടനാട്ടില്‍ മാത്രം രണ്ടര ലക്ഷത്തിലേറെ ദുരിതബാധിതരുണ്ട്. കയ്യില്‍ പണമൊന്നുമില്ലാതെ ജീവിത മാര്‍ഗ്ഗം ചോദ്യചിഹ്ന രൂപത്തില്‍ തെളിഞ്ഞു നില്‍ക്കുകയാണ് കുട്ടനാട്ടിലെ ദുരിതബാധിതര്‍ക്ക് മുന്നില്‍. കൈനകരിയുള്‍പ്പെട്ട കുട്ടനാട്ടില്‍ ഒരു കുടുംബത്തിന് ഒന്നര ലക്ഷം രൂപയുടെ വീട്ടു ഉപകരണങ്ങളാണ് പ്രളയത്തില്‍ നഷ്ട്ടമായത്.

മോട്ടോര്‍, ഗ്യാസടുപ്പ്, ബെഡ്, തുണിത്തരങ്ങള്‍, പാ, പാത്രങ്ങള്‍ തുടങ്ങി എല്ലാ ഗ്യഹോപകരണങ്ങളും പുതിയതായി വാങ്ങേണ്ട സ്ഥിതിയിലാണ് ഭൂരിഭാഗം കുട്ടനാട് നിവാസികള്‍. ഈ സാഹചര്യത്തില്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം മാത്രമായിരുന്നു പ്രതീക്ഷ എന്നാല്‍ കുട്ടനാട്ടിലെ കാല്‍ ശതമാനമാളുകള്‍ക്ക് പോലും ഈ പണം ഇതുവരെ ലഭിച്ചിട്ടില്ല. ക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ തുടക്കത്തില്‍ നല്‍കിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൃത്യമല്ലാതിരുന്നതാണ് പണം കിട്ടാന്‍ വൈകുന്നതിന് ഒരു കാരണം.

alappuzha-15

പ്രളയത്തില്‍ ബാങ്ക് അക്കൗണ്ട് രേഖകള്‍ നഷ്ട്ടമാവരാണ് ഏറെയും. ബാങ്ക് അക്കൗണ്ട് കൃത്യമായി നല്‍കിയവര്‍ക്കും ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ കിട്ടിയിട്ടില്ല. കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുന്നുണ്ടെങ്കിലും ഇതിനും കാലതാമസമുണ്ടാവുകയാണ്. വെള്ളമിറങ്ങി തുടങ്ങിയെങ്കിലും കുട്ടനാടിന്റ് സമ്പത്ത് വ്യവസ്ഥ നേരേയാകാന്‍ സമയമെടുക്കും. കര്‍ഷകര്‍ നടുനിവര്‍ത്തണേ കുറഞ്ഞത് രണ്ട് മാസമെങ്കിലുമെടുക്കും.

cmsvideo
  പ്രളയത്തിന് ശേഷം ഇനി വരൾച്ച | News Of The Day | Oneindia Malayalam
  ദുരിതാശ്വാസ പ്രവര്‍ത്തകര്‍ നല്‍കുന്ന അരി വേവിച്ച് കഴിക്കാന്‍ പോലും കുട്ടനാട്ടിലെ പല കുടുംബങ്ങള്‍ക്കും നിവര്‍ത്തിയില്ല. തുലാം പത്തിന് പാടശേഖരകളില്‍ വിത തുടങ്ങുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനത്തിലും കര്‍ഷകര്‍ക്ക് പ്രതീക്ഷയില്ല അഥവാ നടന്നാലും അതൊരു വഴിപാട് മാത്രമായിരിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിലവില്‍ ധനസഹായം താലൂക്കടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പണം നല്‍കുന്നതനുസരിച്ചാണ് നല്‍കുന്നത്. ബാങ്ക് അക്കൗണ്ട് വിവരകള്‍ കൃത്യമായി നല്‍കിയവര്‍ പണം തങ്ങള്‍ക്ക് കിട്ടിയില്ലായെന്ന് പരാതി പറയുമ്പോള്‍ വില്ലേജ് ഓഫീസര്‍മാരെ സമീപിക്കാനാണ് ലഭിക്കുന്ന വിവരം.

  കൂടുതൽ ആലപ്പുഴ വാർത്തകൾView All

  English summary
  alappuzha local news about flod relief for victims.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more