ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അബുദാബിയിലെ ബാർജ് ആലപ്പുഴയിൽ കരയ്ക്കടിഞ്ഞു; ജീവനക്കാരെ രക്ഷപെടുത്താൻ നാവിക സേനയുടെ ശ്രമം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: നീര്‍ക്കുന്നം തീരത്തെത്തിയ ബാര്‍ജിലെ ജീവനക്കാരെ രക്ഷപ്പെടുത്താന്‍ നാവികസേന ശ്രമം തുടങ്ങി. ഇതിനായി സേനയുടെ ഹെലികോപ്റ്റര്‍ നീര്‍ക്കുന്നത്തെത്തി. ബാര്‍ജിലെ ജീവനക്കാരെ എമിഗ്രേഷന്‍ നടപടികള്‍ക്കായി തീരസംരക്ഷണ സേനയ്ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

മൂന്നു ദിവസം പുറംകടലില്‍ അലഞ്ഞ അബുദാബി അല്‍ഫത്താന്‍ ഡോക്കിന്റെ ബാര്‍ജ് തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് നീര്‍ക്കുന്നം തീരത്തടിഞ്ഞത്. കപ്പലിനു പിന്നില്‍ കെട്ടിവലിച്ചുകൊണ്ടു പോകുകയായിരുന്ന ബാര്‍ജ് ശക്തമായ തിരമാലയില്‍പ്പെട്ട് വടം പൊട്ടി കരയ്ക്കടിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇതിനോടകം ആലപ്പുഴയില്‍ അബുദാബി കപ്പലടിഞ്ഞു എന്ന പ്രചരണത്തില്‍ ഫോട്ടോസ് നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

barge

ഇന്തോനേഷ്യയില്‍നിന്നു 180 മീറ്റര്‍ നീളമുള്ള കപ്പലും ഫൈബര്‍ ബോട്ടും കയറ്റിവന്നതായിരുന്നു ബാര്‍ജ്. ഇറാനില്‍നിന്ന് ഇന്തോനേഷ്യയിലെത്തിയ കപ്പല്‍ അബുദാബിയിലേക്കുള്ള വഴിമധ്യേ വടംപൊട്ടി കപ്പലും ബാര്‍ജും വേര്‍പെടുകയായിരുന്നു. രണ്ട് ദിവസം കഴിയ്ക്കാനുള്ള ഭക്ഷണം മാത്രമായിരുന്നു ഡോക്കിനുള്ളില്‍ ഉണ്ടായിരുന്നത്. മൂന്നു മാസത്തോളമായി ഇന്‌റര്‍നെറ്റിലും വിവരങ്ങളില്ലായിരുന്നു. കപ്പലുകളുടെ അറ്റകുറ്റപണി നടത്തുന്ന ഫ്‌ലോട്ടിങ് ഡോക്ക് ആണിതെന്നു നാവിക സേന ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഡോക്കിന്‌റെ മറ്റു ചിത്രങ്ങള്‍ ഇന്‌റര്‍നെറ്റില്‍ ലഭ്യമല്ല.
English summary
alappuzha local news about rescue operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X