ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതിയിലും ആവേശം ചോരാതെ അവര്‍ പഠിക്കുകയാണ്: പഠനം മുടങ്ങിയിട്ട് ആഴ്ചകള്‍

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കുട്ടനാട്ടുകാര്‍ക്ക് വെള്ളപ്പൊക്കം പുതിയ അനുഭവമല്ല. പക്ഷേ ഇത്തവണത്തെ വെളളപ്പൊക്കം അവരുടെ പ്രതീക്ഷയ്ക്കുമപ്പുറമായിരുന്നു. പ്രളയം അവസാനിച്ച് ദിവസങ്ങളായെങ്കിലും വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ പലര്‍ക്കുമായിട്ടില്ല. വിദ്യാര്‍ഥികളുടെ കാര്യമാണ് ഏറെ ദുഷ്‌കരം. പഠനം മുടങ്ങിയിട്ട് ആഴ്ചകളായി. എന്നാല്‍ ഇതൊന്നും വക വയ്ക്കാതെ പ്രളയത്തെ വെല്ലുവിളിച്ച് പഠിക്കുകയാണ് കൈനകരിയിലെ വിദ്യാര്‍ഥികള്‍.

പ്രളയം പോലും ഇവരുടെ ചങ്കുറപ്പിന് മുന്നില്‍ തോറ്റുപിന്മാറി. പാടശേഖരത്തില്‍ മട വീണത് മൂലം കഴിഞ്ഞ ഒന്നര മാസക്കാലമായി വെള്ളത്തിനടിയിലായ കെനകരി കുട്ടമംഗലം എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ക്ലാസ് മുടങ്ങാതിരിക്കാന്‍ താല്‍ക്കാലികമായി ഉയര്‍ന്ന കെട്ടിടത്തിലേക്ക് ക്ലാസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്‌കൂള്‍ മാനേജ്മന്റ്, അദ്ധ്യാപകര്‍, പി.ടി.എ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ താല്‍കാലിക പഠനം.

kuttamangalaschoolkainakari-1

കൈനകരി നോര്‍ത്ത് വലിയതുരുത്ത് പാടശേഖരത്തിന് സമീപമാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള മട പൊട്ടിയതിനെതുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസക്കാലമായി സ്‌കൂള്‍ വെള്ളത്തിലാണ്.സ്‌കൂളിലെ ഓഫീസ് മുറി, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ക്ലാസ് റൂമുകള്‍ തുടങ്ങീ എല്ലായിടത്തും രണ്ടര അരയോളം വെള്ളം കയറിയിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകളാണ് താല്‍കാലികമായി സജ്ജീകരിച്ചിരിക്കുന്ന ഉയര്‍ന്ന കെട്ടിടത്തില്‍ പുരോഗമിക്കുന്നത്. വീടുകളില്‍ വെള്ളം ഇറങ്ങാത്തതിനാല്‍ ക്യാമ്പുകളില്‍ നിന്നാണ് കുട്ടികള്‍ ഈ താല്‍കാലിക കേന്ദ്രത്തിലേക്കു പഠനത്തിനായി എത്തുന്നത്. സ്‌കൂളിലെ 148 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ യൂണിഫോമും, പുസ്തകങ്ങളും, നോട്ട്ബുക്കുകളും മറ്റു അവശ്യ സാധനങ്ങളുമെല്ലാം പ്രളയത്തില്‍ നഷ്ടപ്പെട്ടിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി കഴിഞ്ഞ 31നു തന്നെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, എഡ്യൂക്കേഷണല്‍ ഓഫീസര്‍ എന്നിവര്‍ക്ക് സ്‌കൂള്‍ അധികാരികള്‍ നിവേദനം നല്‍കിയിട്ടുമുണ്ട്.മോട്ടോര്‍ ഉപയോഗിച്ച വെള്ളം വറ്റിക്കുന്ന മുറക്ക് ഇവിടെ ക്ലാസുകള്‍ പുനസ്ഥാപിക്കുമെന്നും അതുവരെ താത്കാലിക കെട്ടിടത്തില്‍ ക്ലാസുകള്‍ നടത്തുമെന്നും സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്‍ രഞ്ജിത് ബാബു പറഞ്ഞു.

English summary
Students of inundated Kainakari SNDP HS School are braving all odds to continue their studies,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X