ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവര്‍ഷക്കെടുതി: ആലപ്പുഴയിൽ 50 കോടിയുടെ നഷ്ടം , കുട്ടനാട്ടിൽ 4.61 കോടി, 128 പാടശേഖരങ്ങൾ വെള്ളത്തിൽ!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കാലവര്‍ഷം ദുരിതം വിതച്ച കുട്ടനാട്ടില്‍ 4.61 കോടിയുടെ കൃഷിനാശമടക്കം ജില്ലയില്‍ മൊത്തം 50 കോടിരൂപയുടെ നഷ്ടം. മടവീഴ്ച മൂലം 128 പേടാേേശാഖരങ്ങള്‍ വെള്ളത്തിനടിയിലാണ്. 7316 ഹെക്ടര്‍ സ്ഥലത്തലത്തെ കൃഷി പൂര്‍ണമായും നശിച്ചു. കുട്ടനാട് പാക്കേജിന്‌റെ രണ്ടാം ഘട്ടം നടപ്പാക്കാതെ പ്രശ്‌നത്തിനു ശാശ്വത പരിഹാരമാകില്ലെന്നു സ്ഥലം സന്ദര്‍ശിച്ച കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

ഒഴുക്കില്‍പ്പെട്ട് മാന്നാറില്‍ താറാവ് കര്‍ഷകന്‍ മരിച്ചു. ഇവിടെ പെയ്യുന്ന മഴയെക്കാളേറെ മലവെള്ളം ഒഴുകി എത്തുന്നതാണ് കുട്ടനാട്ടില്‍ ദുരിതം വിതയ്ക്കുന്നത്. കുട്ടനാട് പാക്കേജിന്‌റെ രണ്ടാഘട്ടം നടപ്പാക്കുന്നതു സംബന്ധിച്ചു പ്രധാന മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നു കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. നിരവധി സ്ഥലത്തെ ആഴുകള്‍ ഇപ്പോഴും ഒറ്റപ്പെട്ട് കഴിയുകയാണ്.

Kuttanad

ഗതാഗത സംവിധാനം ജില്ലയില്‍ പലയിടങ്ങളിലും താറുമാറായി. 30000 പേരാണ് ജില്ലയുടെ ലിലിധ ഭാഗങ്ങളിലായി ദുരിതാശ്വാസ ക്യാംപിലുള്ളത്. വെള്ളക്കെട്ടും മഴദുരിതങ്ങളും തുടരുന്ന ജില്ലയില്‍ കായലോര പ്രദേശങ്ങളും വെള്ളത്തിലാണ്. കുട്ടനാടിന്റെ പലപ്രദേശങ്ങളും പൂര്‍ണമായും ഒറ്റപ്പെട്ടു. ബോട്ട് സര്‍വീസ് അടക്കം മുടങ്ങിയതോടെ നാട്ടുകാര്‍ക്കു പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. മൊബൈല്‍ നെറ്റ് വര്‍ക്ക് കണക്ഷനും ഇല്ലാതായി. റോഡിലെ ഗതാഗതം വെള്ളപ്പൊക്കം മൂലം പൂര്‍ണമായും തടഞ്ഞു.

Kuttanad

കുട്ടനാട്ടിലെ സ്ഥിതി പരിഗണിച്ചു ദേശിയ ദുരന്ത നിവാരണ സേനയുടെ ഒരു കമ്പനിയെ പ്രദേശത്തു നിയോഗിച്ചിട്ടുണ്ട്. കുട്ടനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഡപ്യൂട്ടി കലക്ടര്‍ക്കു പ്രത്യേക ചുമതല നല്‍കി. അഗ്നിരക്ഷാ സേനയും കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. ജില്ലയില്‍ വെള്ളിയാഴ്ചയും കലക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
English summary
Alappuzha Local News about natural calamity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X