പ്രസവത്തിനിടെ അമിത രക്തസ്രാവം, യുവതിയും നവജാത ശിശുവും മരിച്ചു, ആശുപത്രി അധികൃതരുടെ പിഴവ്?
മണ്ണഞ്ചേരി: അമിത രക്തസ്രാവം പ്രസവത്തിനു ശേഷം യുവതിയും നവജാത ശിശുവും മരിച്ചു. മണ്ണഞ്ചേരി കുന്നപ്പള്ളി വട്ടപറമ്പില്‍ അബൂബക്കറിന്റ ഭാര്യ ബാദിറ (42)ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പ്രസവത്തെ തുടര്‍ന്ന് ആദ്യം കുഞ്ഞും പിന്നീട് യുവതിയും മരിക്കുകയായിരുന്നു.
അമിത രക്തസ്രാവം ഉള്ള വിവരം ആശുപത്രി അധികൃതര്‍ വളരെ വൈകിയാണ് അറിയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ ആരോഗ്യ നില വഷളായപ്പോഴാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടനെ തന്നെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ആംബുലന്‍സ്‌കിട്ടാന്‍ വൈകിയെതുകാരണം വളരെ വൈകിയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാനായത്.

എന്നാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ മരിക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരം ചേര്‍ത്തലയിലെ സ്വകാര്യാശുപത്രി അധികൃതര്‍ ബന്ധുക്കളെ മുന്‍കൂട്ടി അറിയിക്കാതിരുന്നതാണ് ചികില്‍സ ലഭ്യമാക്കാന്‍ കഴിയാതെ വന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മണ്ണഞ്ചേരി സഹറത്തുല്‍ ഇസ്ലാം ചില്‍ഡ്രന്‍സ് സ്‌കൂളിലെ അധ്യാപികയാണ് മരിച്ച ബാദിറ. മക്കള്‍:ആമിന. മുഹമ്മദ് സിനാന്‍, അബ്ദുല്‍ ബാരി.












Click it and Unblock the Notifications