അരൂര്‍ ഇത്തവണ ആര് പിടിച്ചെടുക്കും; ദലീമ ജോജോയോ ഷാനി മോള്‍ ഉസ്മാനോ? മണ്ഡലപരിചയം
അരൂര്‍: ആലപ്പുഴ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളില്‍ ഒന്നാണ് അരൂര്‍. ചേര്‍ത്തല താലൂക്കിലെ അരൂക്കുറ്റി, അരൂര്‍, ചേനം, ഏഴുപുന്ന, പള്ളിപ്പുറം, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഈ മണ്ഡലത്തില്‍ ഇപ്പോഴത്തെ സ്ിറ്റിംഗ് സീറ്റ് യുഡിഎഫിനാണ്. 2019ല്‍ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന്‍ മണ്ഡലത്തില്‍ വിജയിച്ച് കയറിയത്.

69356 വോട്ടുകള്‍ സ്വന്തമാക്കിയാണ് ഷാനിമോള്‍ അരൂരില്‍ ജയിച്ചുകയറിയത്. സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന മനു സി പുളിക്കലിന് 67277 വോട്ടുകളും ലഭിച്ചു. ബിജെപിക്ക് വേണ്ടി മത്സരിച്ച പ്രകാശ് ബാബുവിന് 16289 വോട്ടുകളാണ് നേടാനായത്. 2016 തിരഞ്ഞെടുപ്പില്‍ ജയിച്ച എഎം ആരിഫ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് അരൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അന്ന് 84720 വോട്ടുകള്‍ സ്വന്തമാക്കിയാണ് ആരിഫ് നിയമസഭയിലേക്കെത്തിയത്.
1982 മുതല്‍ 1996 വരെ സിപിഎമ്മിലായിരിക്കെ കെആര്‍ ഗൗരിയമ്മയായിരുന്നു അരൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. തുടര്‍ന്ന് ജെഎസ്എസ് രൂപീകരിച്ച് ഗൗരിയമ്മ സിപിഎം വിട്ട് യുഡിഎഫിലെത്തിയ ശേഷം 1996 മുതല്‍ 2006 വരെയും മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2006ല്‍ എഎം ആരിഫ് ഗൗരിയമ്മയെ പരാജയപ്പെടുത്തി അരൂര്‍ തിരിച്ചുപിടിക്കുകയായിരുന്നു.
തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ കമൽഹാസൻ, ചിത്രങ്ങൾ കാണാം
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി ഷാനിമോള്‍ ഉസ്മാന്‍ തന്നെയാണ് മത്സരിക്കുന്നത്. എല്‍ഡിഎഫിന് വേണ്ടി സിപിഎമ്മിന്റെ ദലീമ ജോജൊയാണ് മത്സരിക്കുന്നത്. ബിഡിജെഎസിന് വേണ്ടി ടി അനിയപ്പനും മത്സരിക്കുന്നു. ഇത്തവണ ദലീമ ജോജോയിലൂടെ മണ്ഡലം എല്‍ഡിഎഫ് പിടിച്ചക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി പേളി: പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications