താലൂക്ക് ആശുപത്രിയിലെ സംഘര്‍ഷം; സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയില്ല, പാര്‍ട്ടിയില്‍ അമര്‍ഷം
ആലപ്പുഴ: കായംകുളത്തെ താലൂക്ക് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആശുപത്രി ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ സി പി എം നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പാര്‍ട്ടിയില്‍ അമര്‍ഷം. സി പി എം ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റി അംഗവും പ്രതികളായിട്ടും നടപടി എടുക്കാത്തതിലാണ് പാര്‍ട്ടിയില്‍ അമര്‍ഷം.
സി പി എം ടൗണ്‍ഹാള്‍ എ ബ്രാഞ്ച് സെക്രട്ടറി സുധീര്‍, ടൗണ്‍ ഹാള്‍ ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ചിറക്കടവം ലോക്കല്‍ കമ്മിറ്റി അംഗം സാജിദ് എന്നിവരാണ് കേസില്‍ പ്രതികള്‍. ഇവര്‍ അടക്കം കേസില്‍ എട്ട് പ്രതികളാണുള്ളത്. പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നുവെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.

ഒരു സംഘട്ടത്തിനിടെ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ സുരേഷിനെ പിന്തുടര്‍ന്നെത്തിയ സംഘം, താലൂക്ക് ആശുപത്രിയില്‍ അതിക്രമം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. പതികളായ 3 നേതാക്കള്‍ക്കും 2017 ന് ശേഷം കായംകുളം പൊലീസ് സ്റ്റേഷനില്‍ കേസില്ലെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍, സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ അരുണും സാജിദും ഉള്‍പ്പെട്ടിരുന്നു. ഇതിനിടെയാണ് ഇവര്‍ പാര്‍ട്ടി ഭാരവാഹിത്വത്തിലേക്കു വന്നത്. ഇതെച്ചൊല്ലി തുടക്കത്തില്‍ തന്നെ സി പി എമ്മില്‍ കടുത്ത തര്‍ക്കം നിലനിന്നിരുന്നു.
ടൗണ്‍ഹാള്‍ എ ബ്രാഞ്ചിന്റെ സെക്രട്ടറിയായിരിക്കെയാണ് സാജിദ് ചിറക്കടവം ലോക്കല്‍ കമ്മിറ്റി അംഗമാകുന്നത്. ഈ ഒഴിവിലാണ് സുധീര്‍ ബ്രാഞ്ച് സെക്രട്ടറിയായത്. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലാണ് അരുണ്‍ ടൗണ്‍ഹാള്‍ ബി ബ്രാഞ്ചിന്റെ സെക്രട്ടറിയായത്.
ദാരിദ്ര്യത്തെ പറപറപ്പിക്കാം, ഈ ചെടി വീട്ടുമുറ്റത്ത് നട്ടാല്‍ സംഭവിക്കും മാറ്റങ്ങള്‍
പാര്‍ട്ടി സമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചത് പോലെ ക്രിമിനല്‍ പട്ടികയിലുള്ളവര്‍ ഭാരവാഹികള്‍ ആകരുതെന്ന നിര്‍ദ്ദേശം ലംഘിച്ചെന്ന് പലരും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇതിന് പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചില്ല. കൂടാതെ പാര്‍ട്ടി ഏരിയ കമ്മിറ്റി സമ്മേളനത്തിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. അതേ സമയം, ഈ വിഷയം ജില്ലാ, സംസ്ഥാന നേതൃത്വങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളും ഒരു വിഭാഗം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications