കോളേജ് വിദ്യാര്‍ത്ഥികളുടെ ബിരിയാണി ചലഞ്ച്; രാജശ്രിയുടെ സ്വപ്‌ന ഭവനം ഒരുങ്ങും
ആലപ്പുഴ: പുന്നപ്ര കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് നടത്തിയ ബിരിയാണി ചലഞ്ചില്‍ ലഭിച്ച തുക കരുമാടി സ്വദേശിനിയായ രാജശ്രീക്ക് കൈമാറി. ആലപ്പുഴ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ തുക കണ്ടെത്താന്‍ വേണ്ടി ബിരിയാണി ചലഞ്ച് നടത്തിയത്.
കരുമാടി സ്വദേശിനിയായ ഒരു അമ്മ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്നെ കാണാനായി വന്നിരുന്നു. സ്വന്തമായി കിടപ്പാടം ഇല്ലെന്നും സ്ഥലം വാങ്ങാന്‍ കുറച്ച് പൈസ കുറവുണ്ടെന്നും പറഞ്ഞാണ് അമ്മ വന്നത്. ഈ അമ്മയെ എങ്ങനെ സഹായിക്കാമെന്ന് ഞാന്‍ ആലോചിക്കുമ്പോഴാണ് പുന്നപ്ര കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും എന്നെ ഒരു പരിപാടിക്ക് ക്ഷണിക്കാനായി എത്തുന്നത്.

ഈ അമ്മയുടെ കാര്യം അവരോട് പറയുകയും എന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കുമോയെന്നും ഞാന്‍ അവരോട് ചോദിക്കുകയും ചെയ്തു. അവരത് മുഖവിലയക്ക് എടുക്കില്ലെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ഈ കുട്ടികള്‍ ഇതിനെ കളക്ടേഴ്സ് ചലഞ്ചായി ഏറ്റെടുത്തെന്ന് കളക്ടര്‍ പറഞ്ഞു. കളക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ,
നമ്മുടെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കാതെ നമ്മളിലേക്ക് എത്തിച്ചേരും. അതുപോലൊരു നിമിത്തം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്റെ ജീവിതത്തിലും ഉണ്ടായി. കരുമാടി സ്വദേശിനിയായ ഒരു അമ്മ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്നെ കാണാനായി വന്നിരുന്നു. സ്വന്തമായി കിടപ്പാടം ഇല്ലെന്നും സ്ഥലം വാങ്ങാന്‍ കുറച്ച് പൈസ കുറവുണ്ടെന്നും പറഞ്ഞാണ് അമ്മ വന്നത്.
ഈ അമ്മയെ എങ്ങനെ സഹായിക്കാമെന്ന് ഞാന്‍ ആലോചിക്കുമ്പോഴാണ് പുന്നപ്ര കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും എന്നെ ഒരു പരിപാടിക്ക് ക്ഷണിക്കാനായി എത്തുന്നത്. ഈ അമ്മയുടെ കാര്യം അവരോട് പറയുകയും എന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കുമോയെന്നും ഞാന്‍ അവരോട് ചോദിക്കുകയും ചെയ്തു. അവരത് മുഖവിലയക്ക് എടുക്കില്ലെന്നാണ് ഞാന്‍ കരുതിയത്.
എന്നാല്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ഈ കുട്ടികള്‍ ഇതിനെ കളക്ടേഴ്സ് ചലഞ്ചായി ഏറ്റെടുത്തു.
അവര്‍ക്ക് അറിയുക പോലുമില്ലാത്ത ഒരു അമ്മയെ സഹായിക്കാനായി ഒരു ബിരിയാണി ചലഞ്ച് തന്നെ നടത്തി. ഇതില്‍ നിന്നും ലഭിച്ച 70,000 രൂപ എന്റെ ഓഫീസില്‍ വെച്ച് അവര്‍ അമ്മയ്ക്ക് കൈമാറി. ഈ അമ്മയുടെ മുഖത്തെ സന്തോഷവും കണ്ണുനീരം കണ്ടപ്പോള്‍ എന്താണ് മനസ്സിലായതെന്ന് ഞാന്‍ ഈ കുട്ടികളോട് ചോദിച്ചു. പ്രയാസമനുഭവിക്കുന്ന ഒരാള്‍ക്ക് വേണ്ടി സഹായം അഭ്യര്‍ഥിക്കലും അവരെ ചേര്‍ത്ത് പിടിക്കലുമാണ് ഏറ്റവും പുണ്യമേറിയ കാര്യമെന്നാണ് അവര്‍ എന്നോട് മറുപടിയായി പറഞ്ഞത്.
ഇത്തരത്തില്‍ മാത്യകാപരമായ രീതിയില്‍ പെരുമാറിയ കാര്‍മലിലെ വിദ്യാര്‍ഥികള്‍ക്കും എന്‍.എസ്.എസ്. 625-ാം നമ്പര്‍ യൂണിറ്റിനും പിന്തുണയുമായി കൂടെ നിന്ന മാനേജ്‌മെന്റിനും അധ്യാപകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.












Click it and Unblock the Notifications