Get Updates
Get notified of breaking news, exclusive insights, and must-see stories!

എം ലിജുവിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു, ആലപ്പുഴയിൽ കോൺഗ്രസ് നേതാവിനെതിരെ നടപടി

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ എം ലിജുവിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഇല്ലിക്കല്‍ കുഞ്ഞുമോനെതിരെ അച്ചടക്ക നടപടിയെടുത്ത് കോണ്‍ഗ്രസ്. അമ്പലപ്പുഴ മണ്ഡലത്തിലാണ് ആലപ്പുഴ മുന്‍ ഡിസിസി പ്രസിഡണ്ടായ എം ലിജു മത്സരിച്ചിരുന്നത്. എം ലിജു അമ്പലപ്പുഴയില്‍ മത്സരിക്കുന്നതിന് എതിരെ കുഞ്ഞുമോന്‍ പാര്‍ട്ടിക്കുളളില്‍ വിമത ശബ്ദം ഉയര്‍ത്തിയിരുന്നു.

നഗരസഭയുടെ മുന്‍ ചെയര്‍മാനും മുന്‍ ബ്ലോക്ക് പ്രസിഡണ്ടുമാണ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍. അച്ചടക്ക നടപടിയായി കുഞ്ഞുമോനെ നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കി. കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് ശേഷമാണ് കുഞ്ഞുമോനെതിരെയുളള നടപടി.

Congress

ഇടത് സ്ഥാനാര്‍ത്ഥിയായ എച്ച് സലാമിനോട് അമ്പലപ്പുഴയില്‍ എം ലിജു പരാജയപ്പെട്ടു. 11125 വോട്ടുകള്‍ക്ക് ആണ് ലിജു പരാജയപ്പെട്ടത്. തുടര്‍ന്ന് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലിജു ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിയുകയും ചെയ്തു. ജി സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴ ഇക്കുറി ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു. കോണ്‍ഗ്രസിന് ഇവിടെ വിജയപ്രതീക്ഷയുമുണ്ടായിരുന്നു.

Recommended Video

cmsvideo
    രണ്ട് ഡോസ് എടുത്തവരില്‍ പോലും ആന്റിബോഡിയുണ്ടായില്ല | Oneindia Malayalam

    ജി സുധാകരന്‍ അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി ആകില്ലെന്ന ഘട്ടം വന്നപ്പോഴാണ് എം ലിജുവിനെ കോണ്‍ഗ്രസ് ഇവിടെ മത്സരിപ്പിക്കാനിറക്കിയത്. ഈ സീറ്റില്‍ താല്‍പര്യമുണ്ടായിരുന്ന കുഞ്ഞുമോന്‍ ഇതോടെയാണ് വിമത സ്വരം ഉയര്‍ത്തിയത്. തനിക്ക് അമ്പലപ്പുഴ സീറ്റ് നിഷേധിച്ചതില്‍ ഗൂഢാലോചന നടന്നുവെന്നും തന്റെ പേരാണ് ആദ്യം ഡിസിസിയില്‍ ഉയര്‍ന്ന് വന്നത് എന്നുമാണ് കുഞ്ഞുമോന്‍ അവകാശപ്പെട്ടത്. തിരഞ്ഞെടുപ്പ് സമയത്ത് ലിജുവിന് എതിരെ മണ്ഡലത്തില്‍ ഫ്‌ളക്‌സ് പ്രചാരണം അടക്കം നടന്നിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+