അഞ്ച് ഊണിന് 100 രൂപ; ഉപ്പില്ല, മുളകില്ല എന്ന് അപഹസിക്കുന്നവരോട് ഒന്നും പറയാനില്ല: വിഎസ് സുനില്‍കുമാര്‍
ആലപ്പുഴ: ജനകീയ ഹോട്ടലുകളില്‍ വിതരണം ചെയ്യുന്ന 20 രൂപയുടെ ഊണുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്ത വലിയാ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ചാനലിനെതിരെയും റിപ്പോര്‍ട്ടര്‍ക്കെതിരെയും വലിയ വിമര്‍ശനമാണ് ഇതിന് പിന്നാലെ ഉയര്‍ന്നത്. ജനകീയ ഹോട്ടലുകള്‍ക്കെതിരെ ചാനല്‍ മനപ്പൂര്‍വ്വം വ്യാജ പ്രചാരണം അഴിച്ചുവിടുകയാണെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. 20 രൂപയ്ക്ക് നല്കുന്ന ഊണിന് ഗുണനിലവാരമില്ലെന്നും കറികള്‍ ഇല്ലെന്നുമാണ് മനോരമ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

രാഷ്ട്രീയ സാമൂഹിക മേഖലയില്‍ നിന്നുള്ള നിരവധി പേര് ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച വിശപ്പുരഹിത കേരളം എന്ന പദ്ധതിയുടെ ഭാഗമായാണ് 20 രൂപയ്ക്ക് ജനകീയ ഹോട്ടലുകളില്‍ ഊണ് നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ ജനകീയ ഹോട്ടലുകള്‍ക്കെതിരെയുള്ള വ്യാജ പ്രചരണത്തെ തള്ളി മുന്‍ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനില്‍കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

ആലപ്പുഴയിലെ ജനകീയ ഹോട്ടലില്‍ നിന്ന് ഊണ് കഴിക്കുന്ന ചിത്രം സഹിതം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് വിഎസ് സുനില്‍ കുമാര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ജനകീയ ഹോട്ടലുകളിലെ ഭക്ഷണത്തിന് ഉപ്പില്ല, മുളകില്ല എന്നൊക്കെ പറഞ്ഞ് ഈ പദ്ധതിയെ അപഹസിക്കുന്നവരോട് യാതൊന്നും പറയാനില്ലെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു. വിഎസ് സുനില്‍ കുമാര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

ഇന്നത്തെ ഉച്ചയൂണ് ആലപ്പുഴയിലെ ജനകീയഹോട്ടലില്‍ നിന്ന്. തിരുവനന്തപുരത്ത് നിന്ന് ഒരാവശ്യം കഴിഞ്ഞ് ഇന്ന് രാവിലെ തന്നെ തൃശൂരിലേക്ക് പോന്നു. ആലപ്പുഴയിലെത്തുമ്പോള്‍ ഉച്ചയൂണിന്റെ സമയമായിരുന്നു. ബൈപ്പാസ് വഴി പോകാതെ പട്ടണം വഴിയാണ് വണ്ടി വന്നത്. ആലപ്പുഴയിലെ പാര്‍ട്ടി നേതാവും നഗരസഭ കൗണ്‍സിലറുമായ ഹുസൈനിനെയും കൗണ്‍സിലറായ ജയനെയും കണ്ടുമുട്ടി.

ശവക്കോട്ടപാലത്തിന് സമീപത്തെ ജനകീയ ഹോട്ടലിലേക്ക് പോയി. സുഭിക്ഷമായ ഉച്ചഭക്ഷണം കഴിച്ചു. ഞാനും ഭാര്യ രേഖയും ഡ്രൈവര്‍ സഞ്ജുവും ഹുസൈനും ജയനും ഉള്‍പ്പെടെ അഞ്ചുപേര്‍ ഭക്ഷണം കഴിച്ചു. അഞ്ച് ഊണിന് 100 രൂപ. നല്ല സ്വാദിഷ്ഠമായ ഭക്ഷണം. ചോറ്, സാമ്പാര്‍, പയറ് തോരന്‍, വഴുതനങ്ങ കറി, അച്ചാര്‍. വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് കുടുംബശ്രീ സഹോദരിമാര്‍ ഒരുക്കിയിട്ടുള്ളത്. ഞങ്ങള്‍ക്കെല്ലാം വലിയ സന്തോഷമായി.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലുടനീളം ഇത്തരത്തില്‍ സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്റ് കുടുംബശ്രീ സംവിധാനത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്. അവിടെ ഉപ്പില്ല, മുളകില്ല എന്നൊക്കെ പറഞ്ഞ് ഈ പദ്ധതിയെ അപഹസിക്കുന്നവരോട് യാതൊന്നും പറയാനില്ല.

ഞാന്‍ വീണ്ടും സാക്ഷ്യപ്പെടുത്തുന്നു. നല്ല ഊണാണ്. നല്ല പദ്ധതിയുമാണ്. ജനങ്ങളെന്നും സര്‍ക്കാരിന്റെ ഈ സംരംഭത്തോട് കൂടെയുണ്ടാകും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്മെന്റിനും സര്‍ക്കാരിനും അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും. കൂട്ടത്തില്‍, ഊണുകഴിക്കുന്ന ഒരു ഫോട്ടോയും ഉണ് കഴിച്ചിറങ്ങുമ്പോള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം എടുത്ത ഫോട്ടോയും. രണ്ടും ഇവിടെ പോസ്റ്റ് ചെയ്യുന്നു.

അതേസമയം, ജനകീയ ഹോട്ടലിലെ ഭക്ഷണ വിവാദത്തില്‍ പ്രതികരണവുമായി കുടുംബശ്രീ ഹോട്ടല്‍ ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥപത്തെപ്പറ്റി മനോരമ ന്യൂസ് നല്കിയ വാര്‍ത്ത ഏറെ മാനസിക വിഷമുണ്ടാക്കിയെന്ന് ഹോട്ടല്‍ ജീവനക്കാരിയായ ശ്യാമള പറയുന്നു. ഉച്ചയ്ക്ക് മൂന്നരയോടെ കടയിലെ സാധനങ്ങളെല്ലാം കഴിഞ്ഞ് തുടങ്ങിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ വന്ന് ഭക്ഷണം വാങ്ങിയതെന്ന് ജീവനക്കാരി പറയുന്നു. അവര്‍ മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിയില്ലായിരുന്നെന്നും തങ്ങള്‍ കഴിക്കാന്‍ വെച്ച ചോറാണെന്ന് പറഞ്ഞാണ് കൊടുത്തതെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ മനോരമ ന്യൂസിന്റെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഓഫീസില്‍ പോയെന്നും നല്കിയ വാര്‍ത്ത തെറ്റിദ്ധരിച്ചതാണെന്നും
കൂടുതല്‍ സബ്സിഡി കിട്ടാനാണ് വാര്‍ത്തകള്‍ നല്‍കിയതെന്നും സ്ഥാപനത്തിലെ ആളുകള്‍ പറഞ്ഞുവെന്ന് അവര്‍ പറയുന്നുയ എന്നാല്‍, ആര്‍ക്ക് വേണ്ടിയാണ് മനോരമ ഇത്തരത്തിലുള്ള വാര്‍ത്ത നല്‍കിയതെന്ന് തങ്ങള്‍ക്കറിയണമെന്നും ഇല്ലെങ്കില്‍ അവര്‍ അത് തിരുത്തി പറയണമെന്നും അവര്‍ വ്യക്തമാക്കി.

പിന്തുണയുമായി മന്ത്രി വി എന്‍ വാസവനും
ജനകീയ ഹോട്ടലുകള്‍ക്കെതിരായ പ്രചാരണങ്ങള്‍ക്കിടയില്‍ സഹകരണം, രജിസ്ട്രേഷന് മന്ത്രി വി എന്‍. വാസവന് ജനകീയ ഭക്ഷണശാലയിലെത്തി. തിരുവനന്തപുരം എസ് എം വി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയില്‍ ഉച്ചയോടെ എത്തിയ മന്ത്രി അവിടെ നിന്നും പൊതിച്ചോറും വാങ്ങിയാണ് മടങ്ങിയത്. ഭക്ഷണം തയ്യാറാക്കുന്ന ജീവനക്കാരുമായി സംസാരിച്ച അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയിലും മന്ത്രിയെത്തി.
സ്കൂളിന് എതിര്‍വശത്ത് നഗരസഭയുടെ കെട്ടിടത്തിലായിരുന്നു ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. അറ്റകുറ്റ പണികളെ തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ നല്കിയ സ്ഥലത്തേയ്ക്ക് ഭക്ഷണശാല മാറ്റിയത്. മന്ത്രിയെത്തുമ്പോല് ക്യൂവിലുണ്ടായിരുന്നവരോട് ഭക്ഷണത്തെ പറ്റിയും ഗുണനിലവാരത്തെ പറ്റിയുമൊക്കെ ചോദിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ഭക്ഷണം വാങ്ങാനെത്തിയവര്‍ പറഞ്ഞത്. സാധാരണക്കാര്‍ക്ക് വിശപ്പകറ്റാനുള്ള ജനകീയ ബദലുകളാണ് കുടുംബശ്രീ നടത്തുന്ന ജനകീയ ഹോട്ടലുകളെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന ഹോട്ടലില്‍ പുലര്‍ച്ചെ മുതല്‍ സന്ധ്യവരെ പ്രവര്‍ത്തിച്ചാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ മികച്ച നിലവാരമുള്ള ഭക്ഷണം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്ക് ജീവിക്കാനുള്ള വരുമാനം ലഭിക്കുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കാനും കഴിയുന്ന സംവിധാനമാണ് ജനകീയ ഹോട്ടലുകളെന്നും മന്ത്രി പറഞ്ഞു. സമ്പാറും മീന്‍കറിയും അച്ചാറടക്കം മൂന്നിനം കറികളും അടങ്ങുന്ന പൊതിച്ചോര്‍ രുചികരമായതാണെന്ന് പിന്നീട് മന്ത്രി ഫേസ് ബുക്ക് കുറിപ്പിലെഴുതി. സന്ദര്‍ശിച്ച ജനകീയ ഹോട്ടലില്‍ ഇരുന്നു കഴിക്കാന്‍ സംവിധാനമില്ലാത്തത് കൊണ്ട് പൊതിച്ചോര്‍ വാങ്ങി ഔദ്യോഗിക വസതിയിലെത്തിയാണ് കഴിച്ചതെന്നും മന്ത്രി ഫേസ് ബുക്കില്‍ വ്യക്തമാക്കി. കുടുംബശ്രീ പ്രവര്‍ത്തകരെയും ജനകീയ ഹോട്ടല്പ്രസ്ഥാനത്തെയും മന്ത്രി അഭിനന്ദിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications