കായംകുളത്ത് വോട്ട് ചോര്‍ച്ചയില്ല; പ്രതിഭയുടെ ആരോപണങ്ങള്‍ തള്ളി സിപിഐംഎം ഏരിയ കമ്മിറ്റി
ആലപ്പുഴ: കായംകുളത്ത് തനിക്കെതിരെ ഒരു വിഭാഗം പ്രവര്‍ത്തിച്ചെന്ന യു പ്രതിഭ എം എല്‍ എയുടെ ആരോപണങ്ങള്‍ സി പി ഐ എം നേതൃത്വം തള്ളി. കായംകുളത്ത് വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് സി പി ഐ എം ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷന് പറഞ്ഞു. കായംകുളത്ത് ഇടതുമുന്നണിയ്ക്ക് വോട്ട് കൂടിയെന്നും അരവിന്ദാക്ഷന് പറഞ്ഞു. പ്രതിഭ എം എല്‍ എയ്ക്കെക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഏരിയാ കമ്മിറ്റി.
കായംകുളത്ത് തന്നെ തോല്‍പ്പിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിച്ചെന്നും അവരിപ്പോള്‍ പാര്‍ട്ടിയില്‍ സര്‍വ സമ്മതരായി നടക്കുകയാണെന്നുമായിരുന്നു പ്രതിഭയുടെ ആരോപണം. പല മണ്ഡലങ്ങളിലും വോട്ട് ചോര്‍ച്ച പരിശോധിച്ചപ്പോഴും കായംകുളത്തിന്റെ കാര്യത്തില്‍ ഒരു പരിശോധനയും ഉണ്ടായില്ലെന്നും പ്രതിഭ പറഞ്ഞിരുന്നു. എന്നാല്‍ നേരത്തെ തെരഞ്ഞെടുപ്പ് വീഴ്ച ചര്‍ച്ചയായപ്പോഴൊന്നും പ്രതിഭ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് ഏരിയ കമ്മിറ്റി പറയുന്നത്.

ഇപ്പോള്‍ പരസ്യമായി ആരോപണം ഉന്നയിക്കുന്നത് കടുത്ത അച്ചടക്കലംഘനമാണെന്ന് ഏരിയാ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ജില്ലാ കമ്മിറ്റിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ പ്രതികരണം ഉടനുണ്ടാവുമെന്നാണ് സൂചന. തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലര്‍ക്കെങ്കിലും താന്‍ അപ്രിയയായ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും എന്നാല്‍ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നെന്നും പ്രതിഭ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച ചര്‍ച്ചയായില്ലെന്നും ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നു പോയത് കായംകുളത്തു നിന്നാണെന്നും പ്രതിഭ പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലെ പരാതികള്‍ പ്രതിഭ സംസ്ഥാന നേതൃത്വത്തിനും കൈമാറിയെന്നാണ് സൂചന. കായംകുളത്തെ വോട്ട് ചോര്‍ച്ച പരിശോധിക്കണമെന്നാണ് പ്രതിഭയുടെ ആവശ്യം.
കഴിഞ്ഞ ദിവസം സമാപിച്ച സി പി ഐ എം ജില്ലാ സമ്മേളനത്തില്‍ അമ്പലപ്പുഴയില്‍ മുന്‍ മന്ത്രി ജി സുധാകരനുമായി ബന്ധപ്പെട്ട നിയമസഭാ തിരഞ്ഞെടുപ്പ് പ്രശ്നം ചര്‍ച്ച ചെയ്തെങ്കിലും കായംകുളം മണ്ഡലത്തിലെ വോട്ടുചോര്‍ച്ച വേണ്ടത്ര ചര്‍ച്ച ചെയ്തിരുന്നില്ല. എന്നാല്‍, കായംകുളത്തുനിന്ന് ഒരാള്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഏരിയ നേതൃത്വം ആവശ്യമുന്നയിച്ച കാര്യം സമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. നേരത്തേയും സി പി ഐ എം നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ പ്രതിഭ രംഗത്തെത്തിയിരുന്നു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത്












Click it and Unblock the Notifications