ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യയെ എതിർത്തവർക്ക് മറുപടിയുമായി ജി സുധാകരൻ, "സംഭവം നല്ലത് തന്നെ.."

Google Oneindia Malayalam News

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രിയായിരിക്കെ റോഡ് നിർമ്മാണത്തിന് വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചപ്പോൾ എതിർത്തിരുന്നവർ ഇപ്പോൾ അംഗീകരിക്കുന്നതിൽ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് ജി സുധാകരൻ. ആദ്യ പിണറായി സർക്കാരിലെ പൊതുമരാമത്തു വകുപ്പ് തുടങ്ങി വെച്ചതും പുതിയതുമായ പദ്ധതികൾ എല്ലാം തന്നെ ഇപ്പോഴത്തെ മന്ത്രി മുഹമ്മദ് റിയാസ് കൊണ്ടു പോകുമെന്നത് പ്രതീക്ഷ നൽകുന്നുവെന്നും ജി സുധാകരൻ പ്രതികരിച്ചു.

ജി സുധാകരന്റെ പ്രതികരണം: '' കേരളത്തിൽ പരിചിതമല്ലാത്ത വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യയിലുള്ള റോഡ് നിർമ്മാണത്തിൻ്റെ തുടക്ക സമയത്ത് അപൂർവ്വം ചില കോണുകളിൽ നിന്നെങ്കിലും എതിർപ്പ് സ്വരം ഉയർന്നിരുന്നെങ്കിലും അവരൊക്കെയും അന്തിമഘട്ടത്തിലേക്ക് കടക്കുന്ന ഈ സമയത്ത് പ്രവൃത്തിയെ കുറിച്ച് "സംഭവം നല്ലത് തന്നെ.." എന്ന് പറഞ്ഞ് തുടങ്ങിയതിൽ വളരെ സന്തോഷവും സംതൃപ്തിയുമുണ്ട്. വൈറ്റ് ടോപ്പിംഗ് ചെയ്യുമ്പോൾ ചിലവ് അൽപ്പം കൂടുതൽ ആണെങ്കിലും ഈ സാങ്കേതിക വിദ്യ കൊണ്ട് ലഭിക്കുന്ന അധിക സ്ട്രക്ച്ചറൽ ബലപ്പെടുത്തൽ മൂലവും മഴയെ അതിജീവിക്കാനുള്ള പ്രാപ്തിയും കൊണ്ട് മിനിമം പരിപാലനത്തിൽ തന്നെ 30 വർഷത്തിനടുത്ത് കാലാവധി ലഭിക്കേണ്ടതാണ്.

'നല്ല നടൻ ഒക്കെ തന്നെ.. പക്ഷെ വകതിരിവ് വട്ട പൂജ്യം', മോഹൻലാലിന്റെ അമൃതാനന്ദമയി പോസ്റ്റിന് പൊങ്കാല'നല്ല നടൻ ഒക്കെ തന്നെ.. പക്ഷെ വകതിരിവ് വട്ട പൂജ്യം', മോഹൻലാലിന്റെ അമൃതാനന്ദമയി പോസ്റ്റിന് പൊങ്കാല

നിലവിലെ ബിറ്റുമിൻ റോഡുകളിൽ 3 വർഷം ഇടവിട്ട് നടത്തുന്ന റോഡ് നിർമ്മാണതുകയും റിപ്പയർ ചാർജുകളും ഒരുമിച്ച് കൂട്ടുമ്പോൾ തന്നെ ഇത് വളരെ ലാഭകരമാണ്. ആലപ്പുഴ കളക്‌ട്രേറ്റ് ജംഗ്ഷന് മുൻവശമുള്ള റോഡിലെ വൈറ്റ് ടോപ്പിംഗിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 20 പ്രധാന പാതകളാണ് വൈറ്റ് ടോപ്പിംഗ് ചെയ്യുന്നതിനായി നിശ്ചയിച്ചിരുന്നത്. കൂടുതൽ മെച്ചപ്പെട്ട ഡ്രെയിനേജ് സൗകര്യവും മാൻഹോളുകളും ഇരുവശവും ഒരുക്കി വരുന്നതിനാൽ വെള്ളക്കെട്ട് പ്രശ്നത്തിനും പരിഹാരമാവും.

22

ഒന്നാം പിണറായി സർക്കാരിലെ പൊതുമരാമത്തു വകുപ്പ് തുടങ്ങി വെച്ചതും പുതിയതുമായ പദ്ധതികൾ എല്ലാം തന്നെ മന്ത്രി സ: മുഹമ്മദ് റിയാസ് മുന്നോട്ട് കൊണ്ടു പോകുമെന്നത് പ്രതീക്ഷ നൽകുന്നു. ഇനിയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും നവ:നിർമ്മാണങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു.. 2019 ൽ ബാംഗ്ലൂർ സന്ദർശന വേളയിലാണ് ഇത് കാണാനിടയായത്. അവിടുത്തെ ചീഫ് എഞ്ചിനീയറേ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചുവരുത്തി നമ്മുടെ എൻജിനീയർമാരുമായി ചർച്ച ചെയ്താണ് ഇത് നടപ്പിലാക്കിയത്.

ഫോട്ടോ എടുത്ത ആളും ഈ ചിത്രത്തിലുണ്ട്, വൈറലായി മഞ്ജു വാര്യരുടെ പുതിയ ചിത്രം

Recommended Video

cmsvideo
ഈ മോൻസൺ ആള് കൊള്ളാലോ ? സുധാകരന്റെ വീട്ടിൽ കോസ്മെറ്റിക് വിദഗ്തനായ മോൻസൺ

കേരളത്തിലെ വീതിയുള്ള ഏത് റോഡിലും ഇത് നടപ്പാക്കാം. ബാംഗ്ലൂരിലെ 900 കി.മി 9000 കോടി രൂപയ്ക്കാണ് നിർമിച്ചത്. വീതി 24 മീറ്റർ. കിലോമീറ്ററിന് 10 കോടി വീതം. ആലപ്പുഴയിൽ വീതി 12 മീറ്റർ മാത്രം ആയതിനാൽ 5 കോടി ഒരു കിലോമീറ്ററിന് ചിലവ്. അവിടെ നിർമാണ സമയത്തു ഗതാഗതം പൂർണമായും നിർത്തി ബദൽ വഴികളിലൂടെ വിട്ടു. ആലപ്പുഴയിൽ ഗതാഗതത്തോടൊപ്പം നിർമാണവും നടന്നു. കാരണം അറിയാമല്ലോ. വളരെ പ്രയാസപ്പെട്ടാണ് ഇവിടുത്തെ എഞ്ചിനിയർമാരും കരാറുകാരും വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ നടപ്പാക്കുന്നത്. കാര്യമറിയാതെ പരിഹസിച്ചവരെ നാം മറന്നു കളയുക''.

English summary
Ex PWD minister G Sudhakaran about White Topping Technology for road construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X